HOME
DETAILS

കോഴിക്കോട് നഗരത്തിലുണ്ടായ കത്തിക്കുത്തില്‍ യുവാവിന് പരിക്കേറ്റു

  
November 02, 2025 | 4:35 AM

drunken brawl leads to stabbing incident in kozhikode city


 
കോഴിക്കോട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ കോഴിക്കോട് നഗരത്തില്‍ കത്തിക്കുത്ത്. പട്ടാംപൊയില്‍ സ്വദേശി ബിജീഷ് എന്നയാള്‍ക്കാണ് കുത്തേറ്റത്. ലിങ്ക് റോഡില്‍ വച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കുത്തേറ്റ് പരിക്കേറ്റ ബിജീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിജീഷും മദ്യ ലഹരിയില്‍ ആയതിനാല്‍ ആരാണ് ആക്രമിച്ചതെന്നോ എന്തിനാണ് ആക്രമിച്ചതെന്നോ കണ്ടെത്താനായിട്ടില്ല.

പരിക്കേറ്റ ബിജീഷിന് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയിരിക്കുന്ന വിവരം. ഇതിന് ശേഷം വിഷയത്തില്‍ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പൊലിസ് ശ്രമിക്കുന്നത്.പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് ഇടപെട്ടാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

A stabbing incident occurred in Kozhikode city following a drunken altercation. The victim, Bijish, a resident of Pattampoyil, was injured during a fight on Link Road. He has been admitted to Kozhikode Medical College Hospital.Police said Bijish was also under the influence of alcohol, making it difficult to determine who attacked him or the motive behind the assault. Hospital authorities stated that he may require surgery. The police plan to record his statement after treatment and collect further details. The incident came to light around 2 AM, when locals found the injured man and alerted the police, who took him to the hospital.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  7 hours ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  7 hours ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  7 hours ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  8 hours ago
No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  8 hours ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  8 hours ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിക്കുന്ന വിരമിക്കൽ; ന്യൂസിലാൻഡ് ഇതിഹാസം പടിയിറങ്ങി

Cricket
  •  8 hours ago
No Image

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍  അന്തരിച്ചു

Kerala
  •  8 hours ago
No Image

ചിറ്റൂരില്‍ 14കാരന്‍ കുളത്തില്‍ മുങ്ങി മരിച്ചു; ഇരട്ട സഹോദരനായ തിരച്ചില്‍ തുടരുന്നു

Kerala
  •  9 hours ago
No Image

ലക്ഷ്യം ചരിത്രത്തിലെ ആദ്യ കിരീടം; ലോകം കീഴടക്കാൻ ഇന്ത്യയും സൗത്ത് ആഫ്രിക്കയും നേർക്കുനേർ

Cricket
  •  9 hours ago