കോളജുകളുടെ സ്വയംഭരണം പിന്‍വലിക്കണം: എ.ഐ.എസ്.എഫ്
തൃശൂര്‍: കേരളത്തിലെ കോളജുകള്‍ക്ക് നല്കിയ സ്വയംഭരണാവകാശം പിന്‍വലിക്കണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് വി വിനില്‍ പറഞ്ഞു. അവകാശപത്രിക അംഗീകരിക്കുക എന്നാവശ്യപ്പെട്ട് എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ വിദ്യാഭ്യാസ അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികലമായ നയങ്ങള്‍ തിരുത്തുവാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാവണമെന്നും പൊതുവിദ്യാഭ്യസം സംരക്ഷിക്കുകയും പാഠ്യപദ്ധതിയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്നും.
വിദ്യാര്‍ഥി സംഘടനകളെ ഭയക്കുന്നതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കുവാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായണിത് എന്നും വിനില്‍ ചൂണ്ടികാട്ടി.എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ബി.ജി വിഷ്ണു അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ വിനീഷ്, ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുബിന് നാസര്‍, നവ്യ തമ്പി, സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മറ്റി ഓഫിസില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ലാ വൈസ് പ്രസിഡന്റുമാരായ വിഷ്ണു ശങ്കര്‍, വി.എസ് ഫാസില്‍, യാസിര്‍ ഇനാം, അന്‍വര്‍ മുള്ളൂര്‍ക്കര, കെ.വി ജതിന്, സി.വി അശ്വതി, ഗില്‍ഡ പ്രേമന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."