ആല്‍ഫ ലിങ്ക് സെന്ററിന്റെ പുനപ്രവര്‍ത്തനം ഇന്നു മുതല്‍ കൊപ്രക്കളത്ത്
വാടാനപ്പള്ളി: ആല്‍ഫ പാലിയേറ്റീവ് കെയര്‍ തളിക്കുളം ലിങ്ക് സെന്ററിന്റെ പുനപ്രവര്‍ത്തനം ഇന്നു മുതല്‍ കൊപ്രക്കളത്ത് ആരംഭിക്കുമെന്ന് ചീഫ് പ്രോഗ്രാം ഓഫിസര്‍ സുരേഷ് ശ്രീധരന് അറിയിച്ചു.
തളിക്കുളം ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകള്‍ക്കൊപ്പം ഒരുമനയൂര്‍ പഞ്ചായത്തിനേയും ഉള്‍പ്പെടുത്തിയാണു പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. നിലവില്‍ തൊള്ളായിരം രോഗികള്‍ക്ക് തളിക്കുളത്തെ ലിങ്ക് സെന്റര്‍ മുഖേന ചികിത്സ ലഭ്യമാക്കും. തളിക്കുളം ലിങ്ക് സെന്ററില്‍ ഒരു ഡോക്ടര്‍, ഒരു ഫിസിയോ തെറാപ്പിസ്റ്റ്, മൂന്നു നേഴ്സുമാര്‍ എന്നിവരാണ് മുഴുവന്‍ സമയം ഡ്യൂട്ടിക്കുണ്ടാവുക.
ഹോംകെയര്‍, ഫിസിയോതെറാപ്പി ഉള്‍പ്പെടെ മുഴുവന്‍ സേവനങ്ങളും രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്നും സുരേഷ് ശ്രീധരന് അറിയിച്ചു. ടി.യു സുഭാഷ്ചന്ദ്രന്, കനക ശ്രീധരന്, സലീം തളിക്കുളം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."