ഹോട്ടല്‍ ഭക്ഷ്യവസ്തുക്കളുടെ വില ഏകീകരിക്കും
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്കില്‍ ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ഥങ്ങളുടെ വില ഏകീകരിക്കാന്‍ ഭക്ഷ്യ ഉപദേശക സമിതി യോഗത്തിന്റെ തീരുമാനം.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള സാധനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ നടപടി കൈകൊള്ളും പച്ചക്കറികളിലും, ഭക്ഷണ സാധനങ്ങളിലും മായം കലര്‍ത്തുന്നതിനെതിരേ ശക്തമായ നടപടികള്‍ കൈകൊള്ളും.
ഹോട്ടലുകള്‍ ആശുപത്രികള്‍ എന്നിവയിലെ മാലിന്യങ്ങള്‍ വടക്കാഞ്ചേരി പുഴയിലേക്ക് ഒഴുക്കിയാല്‍ നിയമ നടപടി സ്വീകരിക്കും. റേഷന്‍ കടകള്‍ വഴി ഗുണമേന്മയുള്ള സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചാല്‍ കര്‍ശന നടപടി കൈക്കൊള്ളുന്നതിനും തീരുമാനമായി. സഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ പ്രതിനിധി ടി.കെ വാസു ചടങ്ങില്‍ അധ്യക്ഷനായി.
എം.എല്‍.എമാരായ അനില്‍ അക്കരയുടെ പ്രതിനിധി ജിജോ കുരിയന്‍, യു.ആര് പ്രദീപിന്റെ പ്രതിനിധി നന്ദകുമാര്‍, മുരളി പെരുനെല്ലിയുടെ പ്രതിനിധി കെ.പി രമേഷ്, തഹസില്‍ദാര്‍ എസ്.കൃഷ്ണകുമാര്‍, സപ്ലൈകോ വടക്കാഞ്ചേരി ഡിപ്പോ മാനേജര്‍ ജോസി ജോസഫ്, താലൂക്ക് സപ്ലൈ ഓഫിസര്‍ അയ്യപ്പദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."