HOME
DETAILS

ഇന്ത്യന്‍ എംബസിയുടെ മൂന്നു കോണ്‍സുലര്‍ സര്‍വിസ് കേന്ദ്രങ്ങള്‍ ഉടന്‍ കരാറൊപ്പിടും

  
backup
March 28, 2017 | 7:09 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%82%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d

ദോഹ: പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സര്‍വിസുകള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന നടപടികള്‍ അന്തിമഘട്ടത്തില്‍. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. പുതിയ കമ്പനിയുമായി രണ്ടു ദിവസത്തിനകം കരാര്‍ ഒപ്പിടുമെന്നും മൂന്നു മാസത്തിനുള്ളില്‍ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും സ്ഥാനപതി പി കുമരന്‍ അറിയിച്ചു. ഏഴു റിയാലില്‍ താഴെയായിരിക്കും സര്‍വിസ് ചാര്‍ജ് . അല്‍ ഹിലാല്‍, സല്‍വ, അല്‍ഖോര്‍ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങുന്നത്.
പുതിയ ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ (ഐ.സി.സി) കോണ്‍സുലര്‍ സര്‍വിസ് അവസാനിപ്പിക്കേണ്ടി വരും. നിലവില്‍ 10 റിയാലാണ് ഐ.സി.സിയിലെ സര്‍വിസ് ചാര്‍ജ്. 18 വയസിനു മുകളിലുള്ളവരുടെ പാസ്‌പോര്‍ട്ട്് പുതുക്കല്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് ഒഴിച്ചുള്ള സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ എന്നിവയാണ് നിലവില്‍ ഐ.സി.സിയില്‍ ചെയ്തുകൊടുക്കുന്നത്. കുട്ടികളുടെ പാസ്‌പോര്‍ട്ട് പുതുക്കലിനും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനും എംബസിയെ നേരിട്ടു സമീപിക്കണം. എന്നാല്‍,ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങള്‍ തുടങ്ങുമ്പോള്‍ 18 വയസിനു താഴെയുള്ളവരുടെ പാസ്‌പോര്‍ട്ട് പുതുക്കാനും സൗകര്യമുണ്ടാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത വേനൽച്ചൂട് തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a month ago
No Image

എൻ.സി.പി(എസ്.പി)യിലെ പിളർപ്പ്: സി.പി.എം പിന്തുണയോടെ പുതിയ പാർട്ടി നിലവിൽവരും

Kerala
  •  a month ago
No Image

ദേവസ്വം വകുപ്പ് പ്ലീഡര്‍ നിയമന വിവാദം: കെ.ബി പ്രദീപ് രാജിവെച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

Kerala
  •  a month ago
No Image

സ്കൂൾ തുറന്നയുടൻ കൂട്ടത്തോടെ അധ്യാപകർ സെൻസസ് ഡ്യൂട്ടിയിലേക്ക്; കണക്കെടുപ്പുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

13 ദിവസം ഭാര്യയോട് സംസാരിക്കാത്തത് ക്രൂരതയല്ല; ആത്മഹത്യാ പ്രേരണാക്കേസില്‍ ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി സുപ്രിംകോടതി

Kerala
  •  a month ago
No Image

സി.പി.എം പാർട്ടി ഓഫിസുകൾക്ക് ജപ്തി നോട്ടിസ്; നടപടിയെടുത്തത്  സി.പി.എം ഭരിക്കുന്ന ഷൊർണൂർ നഗരസഭ

Kerala
  •  a month ago
No Image

കോളജ് വിദ്യാർഥിനികൾക്ക് 1000 രൂപ; പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  a month ago
No Image

ഇറാന് 3 ബില്യൺ ഡോളർ കൈമാറിയെന്ന റിപ്പോർട്ടുകൾ തള്ളി യുഎഇ; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് വിദേശകാര്യ മന്ത്രാലയം

uae
  •  a month ago
No Image

ഒന്നാം ക്ലാസിൽ 2.5 ലക്ഷം വിദ്യാർഥികൾ; കഴിഞ്ഞ തവണത്തേക്കാൾ 31,481 കുട്ടികൾ കുറവ്

Kerala
  •  a month ago
No Image

നായകളില്‍ നിന്ന് രക്ഷിക്കാന്‍ കോഴിക്കൂട്ടിലാക്കി; വളര്‍ത്തുപൂച്ചയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്

Kerala
  •  a month ago