റഷ്യന്‍ ബന്ധം: ട്രംപിന്റെ മരുമകനെ സെനറ്റ് ഇന്റലിജന്‍സ് ചോദ്യംചെയ്യും
വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പിനെ റഷ്യ സ്വാധീനിച്ചുവെന്ന ആരോപണത്തില്‍ ട്രംപിന്റെ മരുമകന് ജറേഡ് കുഷ്നറിനെ സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി ചോദ്യംചെയ്യും. വൈറ്റ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചു. കുഷ്്നറിന് റഷ്യന്‍ ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നതിന്റെ സാഹചര്യത്തിലാണിത്. ട്രംപിന്റെ സംഘത്തില്‍പ്പെട്ടവര്‍ റഷ്യന്‍ സ്ഥാനപതിയുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവന്നതോടെയാണ് സെനറ്റ് അന്വേഷണം പ്രഖ്യാപിച്ചത്.
ട്രംപിന്റെ അടുത്ത ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ആരോപണവിധേയരാണ്. എന്നാല്‍ കുടുംബാംഗങ്ങളുടെ പേര് ഉയരുന്നത് ഇതാദ്യമാണ്. കുഷ്്നര്‍ സെനറ്റ് കമ്മിറ്റിക്ക് മുന്നില്‍ മൊഴിനല്‍കാന്‍ തയാറാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ സെനറ്റര്‍ റിച്ചാര്‍ഡ് ബര് ആണ് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി അധ്യക്ഷന്‍.
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കുഷ്്നര്‍ വിദേശ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ തെളിവ് കമ്മിറ്റിക്ക് ലഭിച്ചിരുന്നു. ഇക്കാര്യം അദ്ദേഹം സെനറ്റ് കമ്മിറ്റിക്ക് മുന്നില്‍ വിശദീകരിക്കുമെന്ന് സ്പൈസര്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറില്‍ കുഷ്നര്‍ യു.എസിലെ റഷ്യന്‍ സ്ഥാനപതിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് കണ്ടെത്തിയത്. ട്രംപിന്റെ മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവാണ് കുഷ്നര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."