കാര്‍ഷിക സെന്‍സസിന് ഇന്ന് തുടക്കമാവും
പാലക്കാട്: ജില്ലയില്‍ പത്താമത് കാര്‍ഷിക സെന്‍സസിന്റെ ആദ്യഘട്ടം ഇന്ന് മുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ ബ്ലോക്കുകളില്‍ പെടുന്ന പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 20 ശതമാനം വീതം വാര്‍ഡുകളിലാണ് സെന്‍സസ് നടത്തുന്നത്.
കാര്‍ഷിക മേഖലയുടെ അടിത്തറയെ സംബന്ധിക്കുന്ന സ്ഥിതി വിവരക്കണക്കുകള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നത് ഉള്‍പ്പടെ കൃഷി ഭൂമിയുടെ പൂര്‍ണ്ണ വിവരങ്ങളും ഭൂവിനിയോഗം, ജലസേചനം, വളങ്ങളുടെ ഉപയോഗം, കാര്‍ഷിക ഉപകരണങ്ങള്‍, കന്നുകാലികള്‍ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. പുത്തന്‍ കാര്‍ഷിക നയരൂപീകരണങ്ങള്‍ക്കാണ് വിവര ശേഖരണം. മൂന്ന് ഘട്ടങ്ങളായിട്ടാണ് സെന്‍സസ് പുരോഗമിക്കുക. തെരഞ്ഞെടുത്ത വാര്‍ഡുകളിലെ ഓരോ വീടും സന്ദര്‍ശിച്ച് നേരിട്ട് അന്വേഷണം നടത്തി സാമൂഹ്യമായും സ്ഥാപനങ്ങളെ വേര്‍തിരിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നതാണ് ഒന്നാംഘട്ടം.
ലിസ്റ്റില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങള്‍ അഞ്ച് പ്രധാന വിഭാഗങ്ങളിലായി ശേഖരിക്കുന്ന പ്രധാന സര്‍വ്വെയാണ് രണ്ടാം ഘട്ടം. കാര്‍ഷികാവശ്യത്തിന് വേണ്ടി വരുന്ന ഘടകങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്ന ഇന്‍പുട്ട് സര്‍വ്വെയാണ് മുന്നാം ഘട്ടം. ജില്ലാതലത്തില്‍ കാര്‍ഷിക സെന്‍സസിന്റെ നടത്തിപ്പു ചുമതല അതതു ജില്ലകളിലെ ഡപ്യൂട്ടി ഡയറക്ടര്‍ക്കായിരിക്കും. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഉദ്യോഗസ്ഥര്‍ ഫീല്‍ഡു ജോലികള്‍ ചെയ്യും. ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണം സെപ്റ്റംബര്‍ 30ന് അവസാനിക്കുമെന്ന് എക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിക്‌സ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."