അപകടത്തിലേക്ക് തൂങ്ങിനില്‍ക്കുന്ന തൂക്കുപാലം
പനമരം: മാതോത്ത് പൊയിലിലെ തൂക്ക് പാലത്തില്‍ ഈ മഴക്കാലത്തും പ്രദേശവാസികള്‍ക്ക് ജീവന്‍ പണയപ്പെടുത്തി സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
പുഴയില്‍ വെള്ളം കുത്തിയോഴുകുമ്പോഴാണ് തൂക്ക് പാലത്തിലൂടെ ഇവിടത്തുകാരുടെ സാഹസിക യാത്ര. പത്ത് വര്‍ഷത്തോളം പഴക്കമുള്ള തൂക്കുപാലം ഉദ്ഘാടനത്തിന് ശേഷം ഒരിക്കല്‍പോലും അറ്റകുറ്റപണി നടത്തിയിട്ടില്ല. തൂക്ക് പാലത്തിന്റെ ഇരുവശങ്ങളിലുള്ള കമ്പിവേലി ദ്രവിച്ച് ഇളകിയ നിലയിലാണ്. സൂക്ഷിച്ചില്ലെങ്കില്‍ ഇതിലൂടെ പുഴയില്‍ വീഴും. ഇരുമ്പ് പടത്തില്‍ പ്രത്യേക കമ്പികള്‍ ഘടിപ്പിച്ചാണ് പാലം നിമിച്ചിട്ടുള്ളത്. ചവിട്ട് പടിക്കും ഇരുമ്പ് പടത്തിന് ഇടയിലുള്ള കമ്പികള്‍ തുരുമ്പെടുത്ത നിലയിലാണ്. ഈ കമ്പികള്‍ പൊട്ടിയാല്‍ പാലം പുഴയില്‍ പതിക്കും. വര്‍ഷാവര്‍ഷം അറ്റകുറ്റപണി ചെയ്ത് പെയിന്റ് അടിക്കാത്തതാണ് കമ്പിയില്‍ തുരുമ്പെടുക്കാന്‍ കാരണം. പുഴയുടെ വശങ്ങളിലുള്ള ഇല്ലി കൂട്ടങ്ങള്‍ പാലത്തിന്റെ ചവിട്ട് പടിയിലേക്ക് പടര്‍ന്നിട്ടുണ്ട്. ഇത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. പാലം കാണാന്‍ ജില്ലയുടെ പല ഭാഗത്തുനിന്നും നിരവധി പേര്‍ ഇവിടെയെത്താറുണ്ട്. ഒന്നര വര്‍ഷം മുമ്പ് തൂക്ക്പാലം കാണാനെത്തിയ പ്രദേശവാസികളായ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. അതിന് ശേഷം പാലം അറ്റകുറ്റപണി നടത്തണമെന്ന് പ്രദേശവാസികള്‍ ശക്തമായി ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്ത് അധികാരികള്‍ കേട്ടഭാവം നടിച്ചില്ല. അതിനിടയില്‍ പഞ്ചായത്തില്‍ ഭരണമാറ്റവും ഉണ്ടായി. പുതിയ ഭരണസമിതിയും പാലത്തിന്റെ ദുരിതം കണ്ടതായി ഭാവിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് പാലം അറ്റകുറ്റ പണി നടത്തി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."