മക്കയിലും മദീനയിലും വന്‍ പദ്ധതികള്‍; ലക്ഷ്യം മൂന്നുകോടി ഉംറ തീര്‍ഥാടകര്‍
ജിദ്ദ : വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന ഉംറ തീര്‍ഥാടകരുടെ എണ്ണം 2030 ഓടെ അഞ്ചിരട്ടിയായി ഉയര്‍ത്തുന്നതിനാണ് വിഷന്‍2030 പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഹജ്ജ് മന്ത്രി ഡോ.മുഹമ്മദ് ബിന്‍തന്‍. ഈ വര്‍ഷം ഉംറ തീര്‍ഥാടകരുടെ എണ്ണം 61.5 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. 2030 ഓടെ പ്രതിവര്‍ഷം പുണ്യഭൂമിയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം മൂന്നു കോടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
ഹജ്, ഉംറ മേഖല വികസിപ്പിക്കുന്നതിന് ഏതാനും പദ്ധതികള്‍ നടപ്പാക്കിവരികയാണ്. മക്ക, മദീന നിര്‍മിത ഉല്‍പന്നങ്ങള്‍ വിപണനം നടത്തുന്നതിന് 17.5 കോടി റിയാല്‍ ചെലവഴിച്ച് പ്രത്യേക വാണിജ്യ കേന്ദ്രം നിര്‍മിച്ചു വരുന്നു. സ്മരണികകള്‍, അത്തറുകള്‍, പ്രാദേശിക ഭക്ഷ്യവസ്തുക്കള്‍ എന്നിവയാണ് വാണിജ്യ കേന്ദ്രത്തില്‍ വില്‍ക്കുക. 2030ഓടെ പ്രതിവര്‍ഷം മൂന്നുകോടി സന്ദര്‍ശകരെയാണ് ലക്ഷ്യമിടുന്നത്.
മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങള്‍ നവീകരിക്കുന്ന പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന് 42.5 കോടിയാണ് ചെലവ് കണക്കാക്കുന്നത്.
നാലുപ്രധാന ചരിത്ര കേന്ദ്രങ്ങളുടെ നവീകരണ പദ്ധതികളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിന് സ്വകാര്യ മേഖലക്ക് അവസരമുണ്ട്. ഉഹ്ദിലെ ജബലു റുമാത്ത്, മക്കയിലെ ജബലുന്നൂര്‍, സൗര്‍ ഗുഹ, ഉര്‍വ ബിന്‍ അല്‍ സുബൈര്‍ കൊട്ടാരം എന്നിവയാണിവ.
മക്ക ഗേറ്റ് ഏരിയ പദ്ധതി നടപ്പാക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിന് 7.7 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ഹജ്, ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സുഗമമായ നീക്കം ഉറപ്പു വരുത്തുന്നതിനുള്ള പാര്‍ക്കിംഗ് പദ്ധതി അടങ്ങിയതാണ് മക്ക ഗേറ്റ് ഏരിയാ പദ്ധതി. മദീന സ്റ്റേഷന്‍ പദ്ധതി നടപ്പാക്കുന്നതിന് 5.8 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. മക്കയുടെ ഹൃദയഭാഗത്താണ് മദീന സ്റ്റേഷന്‍ നിര്‍മിക്കുക.
മുസ്ദലിഫയില്‍ ഒന്‍പതു കോടി റിയാല്‍ ചെലവില്‍ ഫുഡ്സ്റ്റഫ് ഫാക്ടറി നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്. ബലികര്‍മം നിര്‍വഹിക്കുന്ന കശാപ്പു ശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് ഫാക്ടറി സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ഇതിന് എട്ടുകോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഇഹ്‌റാമില്‍ പ്രവേശിക്കുന്ന മീഖാത്തുകള്‍ വികസിപ്പിക്കുന്നതിനും മറ്റു രണ്ടു പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."