എയര്‍സെല്‍ - മാക്സിസ് കേസില്‍ ചിദംബരത്തിന്റെ അറസ്റ്റ് കോടതി തടഞ്ഞു
ന്യൂഡല്‍ഹി: എയര്‍സെല്‍ - മാക്സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ ഉടന്‍ അറസ്ററ് ചെയ്യരുതെന്നു കോടതി. ജൂണ്‍ അഞ്ചുവരെയാണ് അറസ്റ്റിനു വിലക്കുള്ളത്.
കേസില്‍ അറസ്റ്റില്‍നിന്നു സംരക്ഷണം വേണമെന്നു കാണിച്ച് ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ്.
ജാമ്യാപേക്ഷയില്‍ ജൂണ്‍ അഞ്ചിനു മുന്‍പ് മറുപടി നല്‍കാനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് കോടതി ആവശ്യപ്പെട്ടു.
കേസില്‍ ചിദംബരത്തിനു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഹാജരായി.
2006ല്‍ നടന്ന എയര്‍സെല്‍- മാക്സിസ് ഇടപാടില്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡില്‍ നിന്നുള്ള അനുമതി ലഭ്യമാകുന്നതിന് ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരം ഇടപെട്ടിട്ടുണ്ടോ എന്ന കാര്യമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
കേസില്‍ മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ദയാനിധി മാരനടക്കമുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."