HOME
DETAILS
MAL
ഇന്ധനവില കുറയും: നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
backup
May 30 2018 | 07:05 AM
തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ നികുതിയില്‍ നിന്നുള്ള അധികവരുമാനത്തില്‍ ഒരുഭാഗം കുറയ്ക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.ഇന്ധന വിലയില്‍ ഒരുരൂപയുടെ കുറവ് വരുത്താനാണ് നിര്‍ദേശം. ജൂണ്‍ 1 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
നിലവിലെ വിലയില്‍ 32ശതമാനം വാറ്റ് നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത്. ഇത് ഏകദേശം 19രൂപയോളം വരും. ഇതിലാണ് ഇപ്പോള്‍ ഇളവ് വരുത്താന്‍ തീരുമാനമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."