HOME
DETAILS
MAL
കൊല്‍ക്കത്തയില്‍ മലയാളി സൈനികന് പനിബാധിച്ച് മരിച്ചു
backup
May 30 2018 | 11:05 AM
കൊല്‍ക്കത്ത: കേരളത്തില്‍ നിന്ന് അവധികഴിഞ്ഞെത്തിയ സൈനികന് കൊല്‍ക്കത്തയില്‍ മരിച്ചു. വില്യംഫോര്ട്ടില് സേവനമനുഷ്ഠിച്ചിരുന്ന സീനു പ്രസാദാണ് ഞായറാഴ്ച്ച മരിച്ചത്. സീനുവിന് നിപാ വൈറസ് ബാധയുണ്ടായിരുന്നെന്ന സംശയത്തെത്തുടര്‍ന്ന് ശരീരസ്രവങ്ങള്‍ പരിശോധനയ്ക്കായി പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
മെയ് 20 നാണ് പനി ബാധിച്ചതിനെത്തുടര്‍ന്ന് സീനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഞായറാഴ്ച്ചയോടെ ഇയാള്‍ മരണപ്പെട്ടു.
നിപാ വൈറസ് മൂലമുള്ള പനി ബാധിച്ച് കേരളത്തില്‍ 13 പേരാണ് മരിച്ചത്. ഈ സാഹചര്യത്തിലാണ് സീനുവിനും നിപാ വൈറസ് ബാധയാണോ എന്ന് സംശയമുയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."