തെരുവ് നായ പ്രജമനന നിയന്ത്രണ പദ്ധതി ബോധവല്‍ക്കരണ പരിപാടി
നിലമ്പൂര്‍: മൃഗസംരക്ഷണ വകുപ്പും നിലമ്പൂര്‍ നഗരസഭയും ചേര്‍ന്ന് തെരുവ്‌നായ പ്രജനന നിയന്ത്രണ പദ്ധതി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. എ.ബി.സി പദ്ധതിയെപറ്റിയും പേവിഷബാധ നിര്‍മാര്‍ജനത്തെക്കുറിച്ചും ജനപ്രതിനിധികളെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരേയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി ഹംസ അധ്യക്ഷനായി. സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. പി.കെ പ്രതാപ്, ജില്ലാ മൃഗ സംരക്ഷണ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. മീര മോഹന്‍ദാസ് എന്നിവര്‍ ക്ലാസെടുത്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാരായ പാലോളി മെഹ്ബൂബ്, ഷേര്‍ളി മോള്‍, എ ഗോപിനാഥ്, ശ്രീജ ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ എന്‍ വേലുക്കുട്ടി, പി.എം ബഷീര്‍, വെറ്റിനറി സര്‍ജന്‍ ഡോ. രാമചന്ദ്രന്‍, സി.ഡി.എസ് പ്രസിഡന്റ് കെ.വി ആമിന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."