HOME
DETAILS
MAL
നന്നംമുക്ക് വില്ലേജ് ഓഫിസിന് മുന്നില്‍ ചെളിക്കുളം
backup
July 01 2016 | 09:07 AM
ചങ്ങരംകുളം: മഴ പെയ്തതോടെ കയറി ചെല്ലാന്‍ പറ്റാത്ത വിധത്തില്‍ നന്നംമുക്ക് വില്ലേജ് ഓഫീസിനു മുന്‍വശം ചെളിക്കുളമായി. ചങ്ങരംകുളം-നരണിപ്പുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫീസ് പരിസരമാണു കാല്‍നട പോലും ദുസഹമായിരിക്കുന്നത്. വില്ലേജ് ഓഫിസ് കെട്ടിടം മഴയില്‍ ചോര്‍ന്ന് ഒലിക്കുന്നതും പ്രധാനപ്പെട്ട ഫയലുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണു നിലവില്‍. വില്ലേജ് ഓഫിസിലേക്കുള്ള വഴിയില്‍ തൊട്ടടുത്ത വീട്ടിലെ മതില് ഇടിഞ്ഞു വീണ് നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ദിനം പ്രതി നിരവധി ആളുകള്‍ വന്നു പോകുന്ന വില്ലേജ് ഓഫീസിന്റെ വഴി എത്രയും പെട്ടെന്ന് ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."