ജനസേവ ശിശുഭവന്‍ അടച്ചുപൂട്ടിയത് കേന്ദ്രത്തിന്റെ സമ്മര്‍ദം മൂലമെന്ന് ജോസ് മാവേലി
കൊച്ചി: കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രിയായ മേനകാ ഗാന്ധിയുടെ സമ്മര്‍ദം മൂലമാണ് ആലുവയില്‍ പ്രവര്‍ത്തിച്ചിരുന്ന ജനസേവ ശിശുഭവന്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ തയാറായതെന്ന് ചെയര്‍മാന്‍ ജോസ് മാവേലി. കേരളത്തില്‍ വകുപ്പ് സെക്രട്ടറിയായി പുതിയതായി ചാര്‍ജെടുത്ത ബിജു പ്രഭാകറിന്റെ നിര്‍ദേശപ്രകാരം ശിശുഭവന്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് കൊച്ചിയില്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ മധ്യസ്ഥതയില്‍ ഒരു ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ബിജു പ്രഭാകര്‍ സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് ആവശ്യപ്പെട്ടത്.
കേരളത്തിലെ ആവശ്യങ്ങള്‍ക്കായി ബിജു പ്രഭാകര്‍ മേനകാ ഗാന്ധിയെ കണ്ടപ്പോള്‍ ജനസേവ ശിശുഭവനെതിരേ എറണാകുളം ശിശു ക്ഷേമ സമിതി നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും നിയമലംഘനം ഉള്‍പ്പെടെയുള്ള പരാതികളാണ് ലഭിച്ചതെന്നും പറഞ്ഞിരുന്നു. തന്റെ വകുപ്പില്‍ നിന്ന് കേരളത്തിന് എന്തെങ്കിലും സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ ജനസേവ അടച്ചുപൂട്ടണമെന്ന് മേനക ഗാന്ധി ആവശ്യപ്പെട്ടതായും ബിജു പ്രഭാകര്‍ പറഞ്ഞു. തന്നെ കൂടാതെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് അഡ്വ.ചാര്‍ളി പോള്‍, കെ.സി ജെയിംസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.കുട്ടികള്‍ക്കായി നടത്തുന്ന സ്ഥാപനങ്ങള്‍ സ്വയം നിര്‍ത്തുകയോ പകരം മറ്റേതെങ്കിലും സ്ഥാപനം നടത്താനോ നിര്‍ദേശിച്ചിരുന്നു. സ്ഥാപനത്തിലെ അന്യസംസ്ഥാനക്കാരായ കുട്ടികളെ കോടതി വിധിയുടെയും പുതിയ ജെ.ജെ ആക്ടിന്റെയും അടിസ്ഥാനത്തില്‍ അവരവരുടെ സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തങ്ങള്‍ തീരുമാനിച്ചെന്നും എല്ലാ രേഖകളും ശിശു ക്ഷേമ സമിതിക്ക് കൈമാറിയിട്ടുണ്ടെന്നും അറിയിച്ചതോടെയാണ് ബിജുപ്രഭാകറുമായിട്ടുള്ള ചര്‍ച്ച അവസാനിച്ചതെന്നും ജോസ് മാവേലി പറഞ്ഞു.
ശിശു ക്ഷേമ സമിതി മുന്‍വൈരാഗ്യത്തോടെയാണ് പെരുമാറുന്നതെന്നും ജോസ് മാവേലി ആരോപിച്ചു. തങ്ങള്‍ രക്ഷപ്പെടുത്തികൊണ്ടുവന്ന് മെച്ചപ്പെട്ട ജീവിതം നല്‍കുന്ന കുട്ടികളെ ശിശുക്ഷേമ സമിതി ഇടപെട്ട് വീണ്ടും മോശമായ ചുറ്റുപാടിലേക്ക് പറഞ്ഞുവിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. വ്യാജ രേഖകളും അപവാദ പ്രചാരണങ്ങളും നടത്തി ജനസേവാ ശിശുഭവന്‍ പൂട്ടിക്കാന്‍ എറണാകുളം ശിശു ക്ഷേമ സമിതി ശ്രമിക്കുകയാണ്.സമിതിയുടെ ഗൂഢ ശ്രമങ്ങള്‍ക്കെതിരേ സ്‌നേഹസംഗമം സംഘടിപ്പിക്കുമെന്നും ജോസ് മാവേലി പറഞ്ഞു. ജൂണ്‍ മൂന്നിന് ആലുവ തോട്ടുംമുഖം വൈ.എം.സി.എ ഹാളില്‍ നടക്കുന്ന പരിപാടി കേരള ആക്ഷന്‍ ഫോഴ്‌സ് പ്രസിഡന്റ് ടോണി ഫെര്‍ണാണ്ടസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സന്‍ കവിയൂര്‍ പൊന്നമ്മ, ക്യാപ്റ്റന്‍ രാജു, അഡ്വ.ചാര്‍ളി പോള്‍ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."