കര്‍ണാടകയില്‍ വയോധികനെ സംഘ്പരിവാര്‍ ഗുണ്ടകള്‍ തല്ലിക്കൊന്നുവെന്ന് പരാതി
മംഗളൂരു: കര്‍ണാടകയിലെ ഉഡുപ്പിയില്‍ കന്നുകാലികളെ കടത്തിയതിന് മുസ്ലിം വയോധികനെ സംഘ്പരിവാര്‍ ഗുണ്ടകളും പൊലിസും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയതായി പരാതി.
മംഗളൂരു ജോക്കട്ടെ സ്വദേശി ഹുസൈനബ്ബയെയാണ്(65) അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ സംഘ്പരിവാര്‍ പ്രവര്‍ത്തകരും പൊലിസും ഒരുമിച്ച് കന്നുകാലികളെ കടത്തുകയായിരുന്ന ഇവരുടെ വാഹനം തടയുകയായിരുന്നു. കൂടെ ഉണ്ട@ായിരുന്ന മൂന്നുപേരും ഓടി രക്ഷപ്പെട്ടു.
മറ്റൊരു ഭാഗത്തേക്ക് ഓടിയ ഹുസൈനബ്ബയുടെ മൃതദേഹം ഉച്ചയോടെ കണ്ടെണ്ടത്തുകയായിരുന്നു. ഹുസൈനബ്ബയുടെ തലക്കും കണ്ണിലും കാലിനും മര്‍ദനമേറ്റു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഹുസൈനബ്ബ വീണ് മരിച്ചെന്ന് രക്ഷപ്പെട്ടവരില്‍ ഒരാളെ പൊലിസ് വിളിച്ച് പറയുകയായിരുന്നു. എന്നാല്‍ ഹുസൈനബ്ബയെ പൊലിസും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. രണ്ടണ്ട് വര്‍ഷം മുന്‍പ് ഹുസൈനബ്ബയെ കാലി കടത്തു നടത്തിയതിന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കെട്ടിയിട്ട് മൂത്രം കുടുപ്പിച്ചിരുന്നു.
പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പൊലിസ് പറഞ്ഞു. മൃതദേഹം മണിപ്പാല്‍ കസ്തുര്‍ബ മെഡിക്കല്‍ കോളജില്‍ മോര്‍ച്ചറിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."