നൈജീരിയയില്‍ രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി
വിശാഖപട്ടണം: നൈജീരിയയില്‍ രണ്ട് ഇന്ത്യക്കാരെ ബൊക്കോഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി പരാതി. വിശാഖപട്ടണം സ്വദേശിയായ എഞ്ചിനീയര്‍ സായി ശ്രീനിവാസ്, സഹപ്രവര്‍ത്തകനായ അനിഷ് ശര്‍മ എന്നിവരെയാണ് തട്ടിക്കൊണ്ട് പോയത്. ഇരുവരും ബെന്യുവിലെ ജിബോക്കോ നഗരത്തിലെ സിമന്റ് ഫാക്ടറിയിലെ ജോലിക്കാരാണ്.
ബുധനാഴ്ച്ച വൈകീട്ട് 7.20 ഓടെയാണ് സംഭവം നടന്നത്. ഇരുവരും ജോലി സ്ഥലത്തു നിന്നും താമസ സ്ഥലത്തേക്ക് കാറില്‍ മടങ്ങുമ്പോഴാണ് ആയുധധാരികള്‍ ഇവരെ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയത്.
ശ്രീനിവാസന്റെ ഭാര്യ ലളിത ഇയാളുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഫാക്ടറി അധികൃതരുമായി ബന്ധപ്പെട്ടു. ശേഷമാണ് ഇരുവരേയും തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്.
തട്ടിക്കൊണ്ടു പോയവരുടെ ഭാഗത്തുനിന്നും ഇതുവരെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സന്ദേശങ്ങളൊന്നും വന്നിട്ടില്ല.ശ്രീനിവാസന്റെ ഭാര്യ ലളിതയും മകനും വിശാഖപട്ടണം കലക്ടര്‍ യുവരാജിന് പരാതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിദേശ കാര്യമന്ത്രാലയം പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."