HOME
DETAILS

നാല് ലോക്‌സഭാ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്: വിധി ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് നിര്‍ണായകം

  
backup
May 30 2018 | 21:05 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d-%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf-2

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായി ഉയര്‍ന്നുവരുമെന്ന് കരുതുന്ന സംയുക്ത പ്രതിപക്ഷ മുന്നണിയുടെ പരീക്ഷണശാലയായ ഉത്തര്‍പ്രദേശിലെ കൈരാന ഉള്‍പ്പെടെയുള്ള നാലു ലോക്‌സഭാ മണ്ഡലങ്ങളിലെ ഫലം ഇന്നറിയാം.
കൈരാനയെ കൂടാതെ മഹാരാഷ്ട്രയിലെ പല്‍ഘാര്‍, ബാന്ദ്ര- ഗോണ്ഡിയ, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ ചെങ്ങന്നൂര്‍, നൂര്‍പൂര്‍ (ഉത്തര്‍പ്രദേശ്), ശാന്‍കോട്ട് (പഞ്ചാബ്), ജോകിഹട്ട് (ബിഹാര്‍), ഗോമിയ, സില്ലി (ജാര്‍ഖണ്ഡ്), പലുസ് കദീഗാവ് (മഹാരാഷ്ട്ര), അംബാത്തി (മേഘാലയ), തരാളി (ഉത്തരാഖണ്ഡ്), മഹേഷ്ത്തല (ബംഗാള്‍) എന്നീ നിയമസഭാമണ്ഡലങ്ങളിലെയും ഫലം ഇന്ന് അറിയാം. തിങ്കളാഴ്ചയാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ് നടന്നത്.
ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ടിത്തും നൂറിലേറെ ബൂത്തുകളില്‍ ഇന്നലെ റീപോളിങ് നടന്നു.
നാലുലോക്‌സഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നതെങ്കിലും അതില്‍ ദേശീയതലത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുക ബി.ജെ.പിക്കെതിരേ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയ കൈരാനയിലെ ഫലമാവും.
ബി.ജെ.പി എം.പി ഹുക്കും സിങ്ങിന്റെ മരണത്തോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായത്. ഹുക്കൂംസിങ്ങിന്റെ മകള്‍ മരിഗംഗാ സിങ് ആണ് ഇവിടത്തെ ബി.ജെ.പി സ്ഥാനാര്‍ഥി. മുന്‍ എം.പി ആര്‍.എല്‍.ഡിയുടെ തബസും ഹസന്‍ ആണ് പ്രതിപക്ഷസ്ഥാനാര്‍ഥി. എസ്.പി, കോണ്‍ഗ്രസ്, ബി.എസ്.പി എന്നീ കക്ഷികള്‍ ഇവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. പകരം ആര്‍.എല്‍.ഡിക്ക് പിന്തുണപ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ദള്‍ പാര്‍ട്ടി ആദ്യം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നുവെങ്കിലും അവരും പിന്‍വലിച്ച് തബസും ഹസന് പിന്തുണ പ്രഖ്യാപിച്ചു.
ഉപതെരഞ്ഞെടുപ്പ് നടന്ന നാലില്‍ മൂന്നുലോക്‌സഭാ മണ്ഡലവും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണെന്ന പ്രത്യേകതയുമുണ്ട്. ഒരുസീറ്റ് നാഗാലാന്‍ഡിലെ എന്‍.ഡി.എ ഘടകകക്ഷിയുടെതും. നിലവില്‍ 172 സീറ്റാണ് ബി.ജെ.പിക്കുള്ളത്. ഒരുസീറ്റില്‍ പരാജയപ്പെട്ടാല്‍ തന്നെ ലോക്‌സഭയിലെ പാര്‍ട്ടിയുടെ തനിച്ചുള്ള ഭൂരിപക്ഷം കുറയും.
543 അംഗ ലോക്‌സഭയില്‍ കേവലഭൂരിപക്ഷത്തിന് 272 അംഗപിന്തുണയാണ് വേണ്ടത്. 2014ല്‍ 282 സീറ്റ് ബി.ജെ.പിക്കു മാത്രം ലഭിച്ചിരുന്നു. അതിനു ശേഷം മലപ്പുറം ഉള്‍പ്പെടെ ആകെ 23 ഉപതെരഞ്ഞെടുപ്പു ഫലങ്ങളാണ് പുറത്തുവന്നത്. അതില്‍ ബി.ജെ.പി ആകെ നാലിടത്ത് മാത്രമാണ് വിജയിച്ചത്. ആറുസീറ്റുകള്‍ ബി.ജെ.പിക്കു നഷ്ടമായപ്പോള്‍ കോണ്‍ഗ്രസ് അഞ്ചിടത്ത് വിജയിച്ചു. പഞ്ചാബിലെ അമൃതസര്‍ മണ്ഡലം കോണ്‍ഗ്രസ് നിലനിര്‍ത്തിയപ്പോള്‍ ബാക്കിമുഴുവനും ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയായിരുന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരിലും ഫൂല്‍പുരിലും നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ കൈരാനയിലും ജനവിധി എതിരായാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബി.ജെ.പിക്ക് ഇരട്ടിപ്രഹാരമാകും. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റാനും ബി.ജെ.പി നിര്‍ബന്ധിതമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago