റോഡ് നികുതി: കര്‍ണാടക സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി
ബംഗളൂരു: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ആജീവനാന്ത നികുതി ഏര്‍പ്പെടുത്താനുള്ള കര്‍ണാടക സര്‍ക്കാറിന്റെ നീക്കത്തിന് തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട് മോട്ടാര്‍ വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള നീക്കം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തടഞ്ഞു. ഹൈക്കോടതിയുടെ പുതിയ വിധി മലയാളികളടക്കമുള്ള ഇതര സംസ്ഥാനക്കാര്‍ക്ക് വലിയ ആശ്വാസമാകും.
കര്‍ണാടകത്തിന് പുറത്തുനിന്നു വരുന്ന വാഹനങ്ങള്‍ ഒരുമാസത്തിലേറെ കര്‍ണാടകയില്‍ തങ്ങിയാല്‍ ആജീവനാന്ത റോഡ് നികുതി ചുമത്താനുള്ള ഭേദഗതിയായിരുന്നു കൊണ്ടുവരാനിരുന്നത്. ഇത് തള്ളുകയും കര്‍ണാടകത്തിന് പുറത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഒരുവര്‍ഷത്തില്‍ കൂടുതല്‍ തങ്ങിയാല്‍ മാത്രം നികുതിയടച്ചാല്‍ മതിയെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പതിനൊന്ന് മാസത്തില്‍ കൂടുതല്‍ തങ്ങിയാല്‍ നികുതി നല്കിയാല് മതിയെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിമയം. 2014ലായിരുന്നു കര്‍ണാടക സര്‍ക്കാര്‍ ഈ നിയമം ഭേദഗതി ചെയ്ത് ഒരു മാസമെന്ന പരിധി വെച്ചത്്. വാഹന ഉടമകളും മറ്റു നവ മാധ്യമ കൂട്ടായ്മകളുമാണ് ഇതിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. സര്‍ക്കാറിന്റെ നീക്കം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."