റിയാസ് മൗലവിയുടെ കൊലയാളികള്‍ക്കെതിരേ യു.എ.പി.എ ചുമത്തണം: പാച്ചേനി
കണ്ണൂര്‍:മതസൗഹാര്‍ദത്തിന്റെ വിളനിലമായ കേരളത്തില്‍ മതവൈരം പടര്‍ത്താനാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് മദ്‌റസാ അധ്യാപകനെ വെട്ടിക്കൊന്നതെന്നു ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. കാസര്‍ഗോഡ് നടന്ന കൊലപാതകത്തില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാച്ചേനി. കാസര്‍കോട് പള്ളിയില്‍ കയറി ഉസ്താദിനെ വെട്ടിക്കൊന്നത് ഇതിന്റെ പ്രകടമായ ഉദാഹരണമാണ്. മതവിദ്വേഷം വളര്‍ത്തി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുമ്പോള്‍ പൊലിസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. കാസര്‍കോട്ടെ കൊലപാതകത്തില്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പൊലിസ് തയാറാകുന്നില്ല. കൊലപാതകികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ എം.പി അസൈനാര്‍ അധ്യക്ഷനായി. എം.പി വേലായുധന്‍, എന്‍.പി ശ്രീധരന്‍, ഷമീര്‍പള്ളിപ്രം, കെ ദാമോദരന്‍, ജോണ്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."