ബഹ്‌റൈനില്‍ ബോംബ് സ്‌ഫോടനം; ഒരു സ്ത്രീ കൊല്ലപ്പെട്ടു, മൂന്നു വയസുകാരന് പരുക്ക്
മനാമ: ബഹ്‌റൈനിലെ ഈസ്റ്റ് എക്കറില്‍ ഭീകരര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ബോംബ് സ്‌ഫോടനം നടന്ന സ്ഥലത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന ബഹ്‌റൈന്‍ സ്വദേശിയായ വനിതയാണ് കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈ സ്ത്രീയുടെ കൂടെ ഉണ്ടായിരുന്ന മൂന്ന് വയസ്സുകാരനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വന്‍ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ സമീപത്തെ കാറിലേയ്ക്ക് ചീളുകള്‍ തെറിച്ച് വീണതാകാമെന്നാണ് കരുതപ്പെടുന്നത്. ഇതു മൂലമുണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ക്യാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പൊലിസ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്.
പ്രമുഖ ശിയാ നേതാവിന്റെ ബഹ്‌റൈന്‍ പൗരത്വം റദ്ദാക്കിയതിനുശേഷം ശിയാ വിഭാഗങ്ങള്‍ താമസിക്കുന്ന ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ പതിവാണ്. എങ്കിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസത്തെ സ്വദേശി സ്ത്രീയുടെ അന്ത്യമുണ്ടായത്.
എന്നാല്‍ ബോംബ് സ്‌ഫോടനം നടത്തിയത് ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതിനിടെ വിശുദ്ധ റമസാന്‍ മാസത്തിലുണ്ടായ ഈ നീചപ്രവൃത്തിയെ അപലപിച്ച് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സംഭവസ്ഥലം ഉന്നത പൊലിസ് സംഘം സന്ദര്‍ശിച്ചു. കുറ്റവാളികളെ കണ്ടത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."