ഗൗരി ലങ്കേഷ് വധം: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു; ഹിന്ദു യുവസേനാ പ്രവര്ത്തകന് നവീന്‍ കുമാര്‍ മുഖ്യപ്രതി
മുംബൈ: മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഹിന്ദു യുവസേനാ പ്രവര്ത്തകന് കെ.ടി നവീന്‍ കുമാറാണ് കേസിലെ മുഖ്യപ്രതി.
മുബൈ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 650ലേറെ പേജുകളാണുള്ളത്. 131 പേരുടെ മൊഴികളും ഫോറന്‍സിക് വിദഗ്ധരുടെ മൊഴികളും കുറ്റപത്രത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ബംഗളൂരു ശിക്കാരിപുര സ്വദേശിയായ പ്രവീണ്‍ എന്ന സുജിത് കുമാര്‍, മഹാരാഷ്ട്ര സ്വദേശികളായ അമുല്‍ കാലെ, അമിത് ദെഗ്വെകര്‍ എന്ന പ്രദീപ് മഹാജന്, വിജയപുര സ്വദേശി മനോഹര്‍ ദുണ്ഡപ്പ യവഡെ എന്നിവരും കേസില്‍ പ്രതികളാണ്. ഈ നാല് പ്രതികളേയും കോടതിയില്‍ ഹാജരാക്കിയ അന്വേഷണ സംഘം ഇവരെ 10 ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷി(55)നെ ബംഗളൂരുവിലെ വസതിക്ക് മുന്നില്‍ വച്ച് വെടിവച്ചു കൊന്നത്.
ഗൗരിയുടെ വീട്ടില്‍ പല തവണ നവീനും പ്രവീണും നിരീക്ഷണത്തിനായി എത്തിയിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."