നഗരസഭാ കാര്യാലയം നിര്‍മിക്കാന്‍ 10 കോടി
തളിപ്പറമ്പ്: 39,24,80,864 കോടി രൂപ വരവും 36,00,90,000 രൂപ ചെലവും 3,23,90,864 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ആന്തൂര്‍ നഗരസഭ ബജറ്റ് വൈസ് ചെയര്‍മാന്‍ കെ. ഷാജു അവതരിപ്പിച്ചു. നഗരസഭക്ക് സ്വന്തമായി കാര്യാലയം നിര്‍മിക്കാന്‍ 10 കോടി രൂപ വകയിരുത്തി. ധര്‍മശാലയിലെ രണ്ടരയേക്കര്‍ സ്ഥലത്താണ് ഏഴു നിലകളിലായി കെട്ടിടം പണിയുക.
ഭവനരഹിതരില്ലാത്ത ആന്തൂരിന് അഞ്ച്‌കോടിയും കിണര്‍ റീച്ചാര്‍ജിന് 20 ലക്ഷവും സുസ്ഥിര വികസനവുമായി എം.എല്‍.എ ജയിംസ്മാത്യു നടപ്പാക്കുന്ന സമൃദ്ധിക്ക് 20 ലക്ഷവും അനുവദിക്കും. ഹരിത നഗരസഭാ സമഗ്ര കാര്‍ഷിക വികസന പരിപാടിക്ക് 50 ലക്ഷം രൂപ അനുവദിച്ചു. നഗരസഭാ ശ്മശാനം ആധുനിക ഗ്യാസ് ക്രിമിറ്റോറിയമാക്കി മാറ്റുന്നതിന് 64 ലക്ഷം രൂപ വകയിരുത്തി.
ധര്‍മ്മശാലയില്‍ ബസ്‌ബേ നിര്‍മിക്കാന്‍ 10 ലക്ഷവും നിരീക്ഷണ കാമറ സ്ഥാപിക്കാന്‍ അഞ്ച് ലക്ഷവും വകയിരുത്തി. 28 വാര്‍ഡുകളിലും റോഡുകള്‍ നിര്‍മിക്കാനും നവീകരണത്തിനുമായി മൂന്ന് കോടി രൂപ ചെലവഴിക്കും.
ബക്കളത്ത് ആധുനിക മത്സ്യമാര്‍ക്കറ്റിനായി 25 ലക്ഷം രൂപ നീക്കിവച്ചു. അപേക്ഷകര്‍ക്ക് തീര്‍പ്പ് സംബന്ധിച്ച വിവരങ്ങളറിയാന്‍ മൊബൈല്‍ആപ്പ് സംവിധാനം നടപ്പാക്കും. ക്ലീന്‍ ആന്തൂര്‍-ഗ്രീന്‍ ആന്തൂര്‍ പദ്ധതിക്ക് വേണ്ടി മാലിന്യനീക്കം സുഗമമാക്കാന്‍ വാഹനങ്ങള്‍ വാങ്ങും. ഉറവിട മാലിന്യ സംസ്‌കരണത്തിനായി 2000 റിങ് കമ്പോസ്റ്റ് കൂടി നല്‍കും. പ്രധാന സ്ഥലങ്ങളില്‍ പബ്ലിക്ക് ടോയ്‌ലറ്റുകള്‍ നിര്‍മിക്കുന്നതിന് 75 ലക്ഷം രൂപ വകയിരുത്തി. സിവില്‍ സര്‍വിസ് ട്രെയിനിങ് സെന്റര്‍ തുടങ്ങുന്നതിന് മൂന്ന് ലക്ഷം രൂപയും ബഡ്‌സ് സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍ 40 ലക്ഷം രൂപയും വകയിരുത്തി.
നഗരസഭാ ചെയര്‍പേഴ്‌സന്‍ പി.കെ ശ്യാമള അധ്യക്ഷയായി. പി.പി ഉഷ, കെ. രവീന്ദ്രന്‍, വി. പുരുഷോത്തമന്‍, എ. പ്രിയ, കെ.പി ശ്യാമള, പി.കെ മുജീബ്‌റഹ്മാന്‍, ടി. സുരേഷ്ബാബു, കെ. കുഞ്ഞപ്പ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."