കാര്‍ഷിക സര്‍വേ: ജില്ലാതല പരിശീലനം നല്‍കി
കല്‍പ്പറ്റ: പത്താമത് കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി നടത്തിയ ജില്ലാതല പരിശീലനം കല്‍പ്പറ്റയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ സത്യസന്ധമായ വിവരങ്ങള്‍ നല്‍കി സെന്‍സസുമായി സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് സെന്‍സസ് നടത്തുന്നത്. കൃഷി ഭൂമിയുടെ കണക്ക്, വിനിയോഗം, ഉല്‍പാദിപ്പിക്കുന്ന വിളകള്‍, വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ മുതലായവയുടെ ഉപയോഗം എന്നിവ സംബന്ധിച്ചാണ് സര്‍വ്വെ. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ 20 ശതമാനം വാര്‍ഡുകളിലാണ് കണക്കെടുപ്പ്. 1970-71ലാണ് ഇന്ത്യയിലാദ്യമായി കാര്‍ഷിക സെന്‍സസ് നടന്നത്. കാര്‍ഷിക നയ രൂപീകരണത്തിനും പുതിയ കാര്‍ഷിക പദ്ധതികളാവിഷ്‌കരിക്കുന്നതിനും സെന്‍സസിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. സെന്‍സസ് 2017 ജൂണ്‍ 30നകം പൂര്‍ത്തിയാക്കും. മൂന്ന് ഘട്ടങ്ങളിലായാണ് സെന്‍സസ് പൂര്‍ത്തിയാക്കുക. ഇതിനായി സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
അഞ്ച് വര്‍ഷത്തിലൊരിക്കലാണ് കാര്‍ഷിക സെന്‍സസ് നടത്തുന്നത്.ചടങ്ങില്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.വി. പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു.
ജോയിന്റ് ഡയറക്ടര്‍ വി.പി ഷറഫുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത വി. നായര്‍, അഡീഷനല്‍ ജില്ലാ ഓഫിസര്‍ മുംതാസ് കാസിം, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ വി.കെ ശ്രീജന്‍, റിസര്‍ച്ച് അസി. എന്‍.കെ നിഖില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി റഷീദ്ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."