HOME
DETAILS
MAL
ഹോമിയോ ഡിസ്പെന്‍സറി കത്തിനശിച്ചു
backup
March 28 2017 | 22:03 PM
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കുമാരപുരം ഗവ. ഹോമിയോ ഡിസ്പെന്‍സറി കത്തി നശിച്ചു. മരുന്നുകളും ഉപകരണങ്ങളുമടക്കം 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ആശുപത്രി സൂപ്രണ്ട് ഡോ.വത്സ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനുള്ള കാരണമെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കുമാരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ചു വരുന്ന ഡിസ്പെന്സറിയില് നിന്നും തീ ഉയരുന്നത് സമീപത്തെ വീട്ടില്‍ വാടകക്കു താമസിക്കുന്ന കാരക്കാട്ടു പറമ്പില്‍ ഷൈനിയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പട്ടിമറ്റം, തൃക്കാക്കര ഫയര്ഫോഴ്സുകളെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി തീയണച്ചെങ്കിലും കെട്ടിടം പൂര്‍ണമായും കത്തി നശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."