ഫറോക്ക് നഗരസഭാ ഭരണനഷ്ടം; കോണ്‍ഗ്രസില്‍നിന്ന് രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തു
ഫറോക്ക്: നഗരസഭാ ഭരണം യു.ഡി.എഫിനു നഷ്ടപ്പെടാനിടയായതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നിന്നു രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തു. ഡി.സി.സി അംഗം പി. പ്രേമാനന്ദന്, മണ്ഡലം വൈസ് പ്രസിഡന്റ് കാര്ലാട്ട് രവീന്ദ്രന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഫറോക്ക് നഗരസഭയിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിക്കാന്‍ കൗണ്‍സിലര്‍മാരെ പ്രേരിപ്പച്ചെന്നു അന്വേഷണസമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. ഇതുമയി ബന്ധപ്പെട്ട് ഗുരുതര അച്ചടക്കലംഘനം നടന്നതായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നു ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അറിയിച്ചു.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്ന യു.ഡി.എഫ് തീരുമാനം ലംഘിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ കെ. മൊയ്തീന്‍കോയ, കെ.ടി ശാലിനി എിന്നവര് കൗണ്‍സില്‍ യോഗത്തിലെത്തി എല്‍.ഡി.എഫിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. യു.ഡി.എഫിനെതിരായി വോട്ടുചെയ്യാന്‍ കൗണ്‍സിലര്‍മാരെ സഹായിച്ചുവെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."