HOME
DETAILS
MAL
ടി. നസിറുദ്ദീന്റെ വീട്ടിലേക്ക് പൗരസമാജം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും
backup
May 31 2018 | 03:05 AM
കോഴിക്കോട്: മിഠായിത്തെരുവിലെ വാഹനനിയന്ത്രണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന സമരം അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ കോഴിക്കോട്ടുള്ള വസതിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് പൗരസമാജം കേരള യോഗം മുന്നറിയിപ്പ് നല്കി.
കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍നിന്നു മുടക്കി നവീകരിച്ച തെരുവിലൂടെ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊതുജനങ്ങളില്‍നിന്നു ഒപ്പു ശേഖരണം നടത്തി മുഖ്യമന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കാനും യോഗം തീരുമാനിച്ചു. രാമദാസ് വേങ്ങേരി അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ലൈല, ടി.വി ബാലന് പുല്ലാളൂര്‍, ഭാസ്കരന് നരിക്കുനി, ലതി അരീക്കാട്, സിജിത, ശ്രീമതി മടവൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."