ഇഫ്താര്‍ സംഗമം നടത്തിപൂനൂര്‍: മഹല്ല് എസ്.വൈ.എസിന്റെയും എസ്.കെ.എസ്.എസ്.എഫിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറയും മജ്‌ലിസുന്നൂറും സംഘടിപ്പിച്ചു. അവേലം ജുമാമസ്ജിദില്‍ നടന്ന മജ്‌ലിസുന്നൂറിനു ശാഫി യമാനി, ബഷീര്‍ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. എം.പി ആലിഹാജി, പി.എസ് മുഹമ്മദലി, യു.കെ മുഹമ്മദ്, അന്‍സാര്‍, വി.കെ ഹാരിസ്, ഇ.എം അബ്ദുറഹിമാന്‍, മന്‍സൂര്‍, അസീസ്, ഹക്കീം സംബന്ധിച്ചു.
കിനാലൂര്‍: മഹാത്മാ കലാ കായികവേദി കുടുംബ കൂട്ടായ്മ ഇഫ്താര്‍ വിരുന്ന് നടത്തി. വട്ടകുളങ്ങര മുക്കില്‍ നടന്ന പരിപാടിയില്‍ മഹാത്മാ കലാ കായികവേദി പ്രസിഡന്റ് കെ.കെ സുരേഷ് അധ്യക്ഷനായി. യൂനുസ് വി.കെ, സിദ്ദീഖ് മാസ്റ്റര്‍, അബ്ദുല്‍ സലാം, എ.സി ബൈജു, എന്‍.പി രാമദാസ്, ഷംസുദ്ദീന്‍ വി, പത്മനാഭന്‍ മാസ്റ്റര്‍, മുഹമ്മദ് ഷാന്‍, സജേഷ് കുമാര്‍ സംസാരിച്ചു
നരിക്കുനി: ജി.സി.സി നരിക്കുനി പഞ്ചായത്ത് കെ.എം.സി.സി പാറന്നൂരില്‍ നാട്ടിലുള്ള പ്രവര്‍ത്തകരുടെയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെയും സംയുക്ത ഇഫ്താര്‍ സംഗമം നടത്തി.
പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് പി.സി മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജി.സി.സി കെ.എം.സി.സി പ്രസിഡന്റ് ബാവാ റസാഖ് അധ്യക്ഷനായി.
കെ.സി അബ്ദുല്‍ ഖാദര്‍, വി.സി മുഹമ്മദ് മാസ്റ്റര്‍, മാന്തോട്ടത്തില്‍ ഹുസൈന്‍, അബു മൗലവി ഖത്തര്‍, സി.കെ സലീം, നാസര്‍ മാസ്റ്റര്‍ കുണ്ടായി, ഷാഫി ബി.സി, എം.സി ഇബ്രാഹിം, മണ്ണങ്കര അബ്ദുല്‍ റഹ്മാന്‍ ഹാജി, വി.സി അബ്ദുല്‍ അസീസ്, വി. ഇല്‍യാസ്, ഫസല്‍ പാലങ്ങാട്, ഫൗസിയ റഹ്മാന്‍ പ്രസംഗിച്ചു. പി. ഇബ്രാഹിം അബുദാബി, പി. മുസ്തഫ റിയാദ്, അബ്ദുല്‍ സലാം പി.കെ, മുഹ്‌സിന്‍ പി., ടി.കെ.സി സിദ്ദീഖ് , ഇസ്മാഈല്‍ എം.സി, ഷരീഫ് ടി.സി, സുബൈര്‍ എം.കെ അജ്മാന്‍ നേതൃത്വം നല്‍കി.
മുക്കം: തിരുവമ്പാടി മണ്ഡലം എസ്.വൈ.എസ് ഇഫ്താര്‍ സംഗമം സൗത്ത് കൊടിയത്തൂരില്‍ നടന്നു. ജില്ലാ എസ്.വൈ.എസ് സെക്രട്ടറി സലാം ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു.
ഗഫൂര്‍ ഫൈസി ചെറുവാടി അധ്യക്ഷനായി. നടുക്കണ്ടി അബൂബക്കര്‍, സി.കെ ബീരാന്‍ കുട്ടി, പി. അലി അക്ബര്‍, വൈത്തല അബൂബക്കര്‍ സംസാരിച്ചു.
ഓമശ്ശേരി: എസ്.വൈ.എസ് നടമ്മല്‍പൊയില്‍ ടൗണ്‍ കമ്മിറ്റിയുടെ മാസാന്ത സ്വലാത്ത് വാര്‍ഷിക സംഗമവും സമൂഹ നോമ്പുതുറയും സമസ്ത ട്രഷറര്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും അദ്ദേഹം നിര്‍വഹിച്ചു. കെ.കെ കരീം ഹാജി അധ്യക്ഷനായി.
മഹല്ല് സെക്രട്ടറി ആര്‍.കെ അബ്ദുല്ല ഹാജി ആമുഖ പ്രഭാഷണം നടത്തി. യു.കെ അബ്ദുല്ലത്ത്വീഫ് മൗലവി, സമസ്ത മണ്ഡലം പ്രസിഡന്റ് എന്‍. അബ്ദുല്ല ഫൈസി, കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, അലി അക്ബര്‍ തങ്ങള്‍, സാജിദ് ഫൈസി, ചെറിയമുഹമ്മദ് ഫൈസി, ഐ.പി ഉസ്സൈന്‍കുട്ടി മാസ്റ്റര്‍, കെ.കെ അബൂബക്കര്‍ മാസ്റ്റര്‍, അഷ്‌റഫ് മാസ്റ്റര്‍, കെ.പി.സി ഇബ്രാഹിം മുസ്‌ലിയാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."