HOME
DETAILS
MAL
ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍ കോഴിക്കോട് ഇന്‍ഡസ് ഓഫിസ് മാര്‍ച്ച് നടത്തി
backup
March 28 2017 | 22:03 PM
മേപ്പാടി: ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റില്‍ ഏര്‍പെടുത്തിയ ലോക്കൗട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍ കമ്പനിയുടെ ഹെഡ് ഓഫിസായ പീവീസ് ഗ്രൂപ്പിന്റെ കോഴിക്കോട് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
ഇന്‍ഡസ് മോട്ടോഴ്സിന്റെ ഓഫിസിലേക്കായിരുന്നു മാര്‍ച്ച്. സ്ത്രീ തൊഴിലാളികള്‍ ഉള്‍പെടെ 150 ഓളം പേര് സമരത്തില്‍ പങ്കെടുത്തു. ലോക്കൗട്ട് പിന്‍വലിക്കുന്നത് സംബന്ധിച്ച് കമ്പനി നല്കിയ ഉറപ്പുകള്‍ ലംഘിക്കപെട്ടതോടെയാണ് ഹെഡ് ഓഫിസ് മാര്‍ച്ച് നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നാണ് കമ്പനി ലോക്കൗട്ട് പ്രഖ്യാപിച്ചത്. സമരത്തിന് സമരസമിതി നേതാക്കളായ പി.കെ അനില്‍കുമാര്‍, പി ഗഗാറിന്, അച്ചുതന്, എന്‍.ഒ ദേവസ്യ, എന്‍ വേണുഗോപാല്‍, ബി സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."