അനന്തോത്ത് ഭൂമിപ്രശ്നം: പുതിയ കര്‍മസമിതി രൂപീകരിച്ചു
മാനന്തവാടി: മൈനര്‍ സ്വത്ത് വിഷയത്തില്‍ വിവാദമായ അനന്തോത്ത് ഭൂമി വിഷയത്തില്‍ പുതിയ കര്‍മസമിതി നിലവില്‍ വന്നു. അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു ചെയര്‍മാനും തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ആര് കേളു കണ്‍വീനറുമായ കമ്മിറ്റിയായിരുന്നു കേസ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ നടത്തിവന്നിരുന്നത്.
ഇരുവരും സ്ഥാനത്ത് നിന്ന് മാറിയതോടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമന്‍ ചെയര്‍പേഴ്സണും മാനന്തവാടി നഗരസഭാ ചെയര്മാന് വി.ആര് പ്രവിജ് കണ്‍വീനറുമായ സമിതിയാണ് രൂപീകരിച്ചത്.നിലവില്‍ ഹൈക്കോടതിയിലെ കേസില്‍ 88 പേര് കക്ഷി ചേര്‍ന്നിട്ടുണ്ട്. കൂടതല്‍ പേരെ കക്ഷി ചേര്‍ക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പിലാക്കാവ് വാട്ടര്ക്കുന്ന് പ്രദേശങ്ങളില്‍ യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ എം.ജി ബിജു അധ്യക്ഷനായി.
വിവിധ കക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. രക്ഷാധികാരികളായി എം.ഐ ഷാനവാസ് എം.പിയെയും ഒ.ആര് കേളു എം.എല്‍.എയെയും തിരഞ്ഞെടുത്തു. പ്രശ്നത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കില്‍ സ്ഥലത്തിന്റെ ഇപ്പോഴത്തെ പവര്‍ ഓഫ് അറ്റോണിയായ മലപ്പുറം സ്വദേശികളായ വ്യക്തികളുടെ വീടിന് മുന്നില്‍ സമരം ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."