വീടു കയറി ആക്രമിച്ച പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി
കല്‍പ്പറ്റ: മേപ്പാടി മുപ്പൈനാട് പഞ്ചായത്തിലെ ചിത്രഗിരിയില്‍ അയല്‍ വീട്ടിലെ കുട്ടിക്ക് വിഷം നല്‍കി കൊലപെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് വയോധികയുടെ വീട് ആക്രമിച്ച് മകളേയും മകളുടെ മകനേയും ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച കേസില്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലന്ന് പരാതി.
കഴിഞ്ഞ മാസം ആറിന് രാത്രി ജീപ്പിലും രണ്ട് ഓട്ടോറിക്ഷയിലുമായി എത്തിയ സംഘം ചിത്രഗിരി പള്ളിക്കുന്നേല്‍ വീട്ടില്‍ റോസമ്മയുടെ വീട് തല്ലി തകര്‍ക്കുകയും വീട്ടിലുണ്ടായ മകള്‍ ഷേര്‍ളി (42) ഷേര്‍ളിയുടെ മകന്‍ നിഖില്‍ (20) എന്നിവരെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. ആക്രമികള്‍ വന്ന വാഹനത്തിന്റെ നമ്പറടക്കം പോലീസില്‍ നാട്ടുകാര്‍ അറിയിച്ചിട്ടും ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്ത്തിട്ടില്ലെന്നാണ് ആരോപണമുയരുന്നത്.
ചികിത്സയില്‍ ആയിരുന്ന കുട്ടി യാതൊരുവിധ വിഷാംശവും കഴിച്ചിട്ടില്ലെന്ന് തുടര്‍ന്നുള്ള പരിശോധനയില്‍ കണ്ടെത്തിത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പര്‍ വിജയന്റെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് കുറ്റവാളികളുടെ പേരില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടിരുന്നു. പൊലിസ് ഈ നടപടിയുമായി മുന്നോട്ട് പോയാല്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് വാര്‍ത്തസമ്മേളനത്തില്‍ മുപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരിഹരന്‍, പി.ജെ. സ്റ്റാലിന്‍, ബാബു എന്നിവര്‍ അറിയിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."