കടല്‍ക്ഷോഭ ബാധിതര്‍ ആത്മഹത്യാ ഭീഷണി മുഴക്കി റോഡ് ഉപരോധിച്ചു
കൊടുങ്ങല്ലൂര്‍: കടല്‍ക്ഷോഭ ബാധിതര്‍ ആത്മഹത്യാ ഭീഷണി മുഴക്കി റോഡ് ഉപരോധിച്ചു. എറിയാട് ചന്തയിലാണ് തീരദേശ വാസികള്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. കടലാക്രമണം തടയുമാന്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുക, അറപ്പതോട് തുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഇ.ടി ടൈസണ്‍ എം.എല്‍.എ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നുവെങ്കിലും നടപടികളില്ലാതെ വന്നതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.കടകളടപ്പിച്ച് റോഡ് ഉരോധിക്കുന്നതിനിടയില്‍ ചിലര്‍ പെട്രോള്‍ നിറച്ച കുപ്പികളുമായി ആത്മഹത്യ ഭീഷണി മുഴക്കി. സംഭവമറിഞ്ഞ് തീരദേശ പൊലിസ് സി.ഐ പി.ആര്‍ ബിജോയിയുടെ നേതൃത്വത്തില്‍ പൊലിസ് സംഘവും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
തുടക്കത്തില്‍ അനുരഞ്ജനത്തിന് വിസമ്മതിച്ചുവെങ്കിലും, ഒടുവില്‍ തഹസില്‍ദാര്‍ ജെസ്സി സേവ്യര്‍ നടത്തിയ ചര്‍ച്ചയില്‍ തടയണ നിര്‍മാണവും, അറപ്പ തോട് തുറക്കലും യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് ഉറപ്പിന്‍മേല്‍ നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."