HOME
DETAILS
MAL
വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം: കാംപസ് ഫ്രണ്ട് മാര്‍ച്ച് നടത്തും
backup
March 28 2017 | 23:03 PM
കോഴിക്കോട്: വകുപ്പ് ഭരണം മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ലെന്ന് തെളിയിച്ച വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് രാജിയ്വക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടിവരുന്നത്. വിദ്യാഭ്യാസ വകുപ്പിനെ നിയന്ത്രിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ യാണ്. ഇവരാണ് ചോദ്യപ്പേപ്പറുകളില്‍ പോലും ഇടപെടുന്നത്. വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയെന്ന ആവശ്യമുയര്‍ത്തി 30ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം മുഹമ്മദ് റിഫ, പി വി ഷഫീഖ്,സി പി അബ്ദുസലാം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."