HOME
DETAILS
MAL
ഭക്ഷണശാലയില്‍ റെയ്ഡ്: പഴകിയ വസ്തുക്കള്‍ പിടിച്ചെടുത്തു
backup
July 02 2016 | 03:07 AM
കൊയിലാണ്ടി: പൊലിസും നഗരസഭാ ആരോഗ്യ ഉദ്യോഗസ്ഥരും കൊയിലാണ്ടി നഗരത്തില്‍ റെയ്ഡ് നടത്തി. നഗരത്തിലെ കൂള്‍ബാര്‍, ഹോട്ടലുകള്‍, ബീര്‍-വൈന്‍ പാര്‍ലറുകള്‍, ഫാസ്റ്റ്ഫുഡ് കടകള്‍ എന്നിവിടങ്ങളില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടെടുത്തു.
ഇതിനെ തുടര്‍ന്ന് സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്കി. വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എസ്.ഐ നിപുണ്‍ ശങ്കര്‍, സി.പി.ഒമാരായ ഗണേശന് ഇ, ഒ.കെ സുരേഷ്, വി.കെ ലത്തീഫ്, ആര്. രജന, കെ. സന്തോഷ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.പി മോഹനന്, ടി.കെ അശോകന്, കെ.എം പ്രസാദ്, കെ.സി മുരളീധരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."