ശുദ്ധജല വിതരണത്തിനും കാര്‍ഷിക മേഖലക്കും പ്രാധാന്യം നല്‍കി രാമനാട്ടുകര നഗരസഭാ ബജറ്റ്
ഫറോക്ക്: ശുദ്ധജല വിതരണത്തിനും കാര്‍ഷിക വ്യവസായിക മേഖലയുടെ വളര്‍ച്ചക്കും പ്രാമുഖ്യം നല്‍കി രാമനാട്ടുകര നഗരസഭ ബജറ്റ്.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 26 കോടി രൂപ ചെലവഴിച്ചു നഗരസഭയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനും കോടമ്പുഴയില്‍ സ്ഥലം വാങ്ങി പുതിയ വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതും നിലവിലെ മിനി വ്യവസായ എസ്റ്റേറ്റ് നവീകരിക്കുന്നതും ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങളാണ്.
രാമനാട്ടുകര നഗരസഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി.കെ സജ്‌നയാണ് 2017 - 18 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചത്.
ജലസംരക്ഷണത്തിനായി നഗരസഭയിലെ കൊയ്ത്തുപ്പാടങ്ങള്‍ ചിറകെട്ടി സംരക്ഷിക്കുന്നതിനും 50ലക്ഷവും നീന്തല്‍ കുളം നിര്‍മിക്കുന്നതിന് 10ലക്ഷം രൂപയും വകയിരുത്തി. പട്ടികജാതി വനിതാ വികസന പദ്ധതിയുടെ ഭാഗമായി സ്വയം തൊഴില്‍ നല്‍കുക, വൈദ്യുതി ശ്മശാന നിര്‍മാണം, അങ്കണ വാടികളുടെ നവീകരണം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ വിപുലീകരിക്കല്‍, പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കല്‍, ഭവന നിര്‍മാണം എന്നീ പദ്ധതികള്‍ക്ക് ബജറ്റ് പ്രാധാന്യം നല്‍കിയിട്ടുണ്ട്. നഗരസഭയില്‍ റജിസ്റ്റര്‍ ചെയ്ത മണല്‍ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം, പശ്ചാത്തല സകൗര്യങ്ങളുടെ വികസനം ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പ്, ഗ്രന്ഥാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, കിണര്‍ റീചാര്‍ജ്ജിങ്ങ്, തരിശു നിലങ്ങളില്‍ കൃഷിയിറക്കല്‍, തെങ്ങ് കൃഷി സംരക്ഷണം എന്നിവക്കും ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്.
30ലക്ഷം രൂപ ചെലവഴിച്ചു കോടമ്പുഴയില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കും. പരുത്തിപ്പാറയില്‍ നിലവിലുള്ള മിനി വ്യവസായ എസ്റ്റേറ്റ് നവീകരണത്തിനു 10ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
ഫാറൂഖ് കോളജ് സാംസ്‌കാരിക കേന്ദ്രം ഉപയോഗപ്പെടുത്തി വയോജനങ്ങള്‍ക്കായി പകല്‍വീട്, പഠന കേന്ദ്രം, പാര്‍ക്ക് എന്നിവയ്‌ക്കൊപ്പം ഡോക്ടര്‍ നഴ്‌സ് എന്നിവരുടെ സേവനത്തോടെ ആരോഗ്യപരിരക്ഷയും നല്‍കാനാണുദ്ദേശിക്കുന്നത്.
മിനി സ്റ്റേഡിയം, സൗജന്യ വൈഫൈ സംവിധാനം, ബയോഗ്യാസ് പ്ലാന്റ്, ആധുനിക അറവ് ശാല, പുതിയ നഗരസഭ കെട്ടിട നിര്‍മാണം, പട്ടിക ജാതി കോളനികളില്‍ സമ്പൂര്‍ണ എല്‍.ഇ.ഡി ബള്‍ബ് തുടങ്ങി നിരവധി പദ്ധതികളും ബജറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."