നവോഥാന നായകനുറങ്ങുന്ന വെളിയങ്കോട്
ഉമര്‍ ഖാസിയുറങ്ങുന്ന മണ്ണാണ് വെളിയങ്കോട്. അടങ്ങാത്ത തിരുനബിസ്‌നേഹം നിറഞ്ഞ ജീവിതമാതൃകയെ വിശ്വാസികള്‍ക്ക് കാലമെത്രചെന്നാലും പരിചയപ്പെടുത്തുകയാണ് ഇവിടെ ഉമര്‍ഖാസിയുടെ ചരിത്രത്തിലൂടെ. വെളിയങ്കോട് ജുമാമമസ്ജിദിന്റെ ചാരത്താണ് ഖാസി അന്ത്യവിശ്രമം കൊള്ളുന്നത്. ആത്മീയോന്നതിയും സാമൂഹിക നവോഥാനവും പ്രവാചകസ്‌നേഹ സാഹിത്യങ്ങളും കേരളക്കരയില്‍ ഉമര്‍ഖാസിയുടെ ജീവിതത്തിലൂടെ വായിക്കപ്പെട്ടു.
പ്രവാചകസ്‌നേഹത്തിന്റെ ഉദാത്തസ്മരണകളാണ് ഖാസിയുടെ കാവ്യങ്ങള്‍. മദീനയില്‍ റൗളാ ശരീഫിന്റെ ചാരത്തുനിന്നു അദ്ദേഹം ചൊല്ലിയ ഈ ബൈത്തുകള്‍ ഏറെ പ്രസിദ്ധമാണ്. ചരിത്രത്തിലെ ഒരു മലയാളി പണ്ഡിതന്റെ അറിവിന്റെയും ഭക്തിയുടേയും സാഹിത്യമികവിന്റേയും ഉദാഹരണമാണ് ഉമര്‍ ഖാസിയുടെ രചനകള്‍.
1765ലാണ് വെളിയങ്കോട് ഖാസിയുടെ ജനനം. പിതാവ് ഖാസിയാരകത്ത് ആലി മുസ്‌ലിയാര്‍, മാതാവ് കാക്കത്തറ വീട്ടില്‍ ആമിന. താനൂര്‍ വലിയ കുളങ്ങര പളളിയിലും പൊന്നാനി ദര്‍സിലുമാണ് പഠിച്ചത്. ഖുത്വുബുസമാന്‍ മമ്പുറം തങ്ങളുടെ ഉറ്റ അനുയായിയും ശിഷ്യനുമായിരുന്നു ഉമര്‍ഖാസി.
തങ്ങള്‍ ചിട്ടപ്പെടുത്തി വളര്‍ത്തിയ ആത്മീയ നേതൃത്വമായി ശിഷ്യനും ആത്മീയരംഗത്ത് ഔന്നിത്യം കരസ്ഥമാക്കി. നികുതി നിഷേധസമരത്തിലൂടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ ഉമര്‍ഖാസി ശ്രദ്ധേയനായി. കൊളോണിയല്‍ അധിനിവേശത്തിനെതിരായ ശക്തമായ ചെറുത്തുനില്‍പായിരുന്നു അത്. തീര്‍ഥാടക പ്രസിദ്ധമാണ് വെളിയങ്കോട് പള്ളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."