അര്‍ഷദിന് കണ്ണീരോടെ വിട
ആറ്റിങ്ങല്‍: കോതമംഗലത്തിനു സമീപം ആറ്റില്‍ മുങ്ങിമരിച്ച കല്ലമ്പലം പുത്തന്‍കോട് ദാറുസ്സലാമില്‍ കടുവയില്‍ ഷാജഹാന് മൗലവിയുടെ മകന് അര്‍ഷദിന് (18) നാട് കണ്ണീരോടെ വിട നല്കി. തിങ്കളാഴ്ച മഗ്രിബ് നിസ്കാരത്തോടനുബന്ധിച്ച് കടുവയില്‍പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്കാരത്തില്‍ ആയിരക്കണക്കിനു പേര് പങ്കെടുത്തു.
ഈ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്കാണ് അര്‍ഷദ് കോതമംഗലം ആറ്റില്‍, പുതുപ്പാടിയിലെ കടവില്‍ അപകടത്തില്‍പെട്ടത്. മൂവാറ്റുപുഴ പേഴയ്ക്കാപള്ളി ജാമിആ ബദ് രിയ്യ അറബിക് കോളജ് വിദ്യാര്‍ഥിയായിരുന്ന അര്‍ഷദ് സഹപാഠിയോടൊപ്പം കോളജിന്റെ വാര്‍ഷികാഘോഷങ്ങളുടെ നോട്ടീസ് വിതരണത്തിനും മറ്റുമായി കോതമംഗലം ഭാഗത്തേക്ക് പോകുകയും അവിടെ സഹപാഠിയുടെ വീട്ടില്‍ ആഹാരം കഴിച്ചതിനുശേഷം ആറ്റില്‍ കുളിക്കാനിറങ്ങുകയുമായിരുന്നു. മാതാവ്: നിസ. സഹോദരങ്ങള്‍: റാഷിദ്, റുഷിദ.
ജാമിഅ മന്നാനിയ പ്രിന്‍സിപ്പാള്‍ കെ.പി അബൂബക്കര്‍ ഹസ്രത്ത്,ജാമിഅ സ്വലാഹിയ്യ പ്രിന്‍സിപ്പാള്‍ സയ്യിദ് മുസ്ത്വഫാ ഹസ്രത്ത്, പൂന്തുറ അറബിക് കോളജ് പ്രിന്‍സിപ്പാള്‍ കെ.കെ സുലൈമാന്‍ മൗലവി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാര് മയ്യിത്ത് നിസ്കാരത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."