ആയുര്‍വേദ ചികിത്സതേടി ഹംഗേറിയന്‍ കുടുംബം ഇടുക്കിയില്‍
ചെറുതോണി: ആയുര്‍വേദ ചികിത്സക്കായി ഹംഗറിയില്‍നിന്നുള്ള ഒരു കുടുംബം ഇടുക്കി പാറേമാവ് ഗവണ്മെന്റ് ആയുര്‍വേദ ആശുപത്രിയിലെത്തി. ഇമ്രേ മാര്‍ക്കോസ്, ഭാര്യ ഗ്ലോറി മാര്‍ക്കോസ്, മക്കളായ ഹണി(ആറ്), വിവിയന്‍(രണ്ട്), വിക്ടോറിയ (രണ്ട്) എന്നിവരാണ് ചികിത്സയ്ക്കായി കടല്‍ കടന്ന് ഇടുക്കിയിലെത്തിയത്.
ഇരട്ടകുട്ടികളിലൊരാളായ വിക്ടോറിയയ്ക്കുള്ള ചികിത്സതേടിയാണ് ഇവര്‍ ഇടുക്കിയിലെ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിയില്‍ എത്തിയത്.
പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നതിനുമുന്പേ ജനിച്ചവരാണ് ഇരട്ടകളായ വിക്ടോറിയയും വിവിയനും. അതിനാല്‍ വിക്ടോറിയക്ക് ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്നിവയ്ക്ക് തകരാര്‍ സംഭവിച്ചിരുന്നു. തലച്ചോറിന്റെ ക്ഷതം വിക്ടോറിയയ്ക്ക് അനങ്ങാന്‍ പറ്റത്ത സ്ഥിതിയിലാക്കിയിരുന്നു.
ഹംഗറിയില്‍ ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശിയായ ക്രിസ്തീയ പുരോഹിതന് ഫാ. മഹിമരാജിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ ഇവിടെ ചികിത്സയ്ക്കെത്തിയത്. ഡോ. കെ.ആര്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചികിത്സിക്കുന്നത്.
ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് രോഗവിവരങ്ങളെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇവര്‍ ഡോക്ടര്‍ക്ക് ഇ മെയില്‍ ചെയ്തിരുന്നു. ചികിത്സയില്‍ വിക്ടോറിയയുടെ അവസ്ഥയില്‍ നേരിയ പുരോഗതി ഉള്ളതായി ഡോക്ടര്‍ സുരേഷ് പറഞ്ഞു. അസുഖം ഭേദമാകാന്‍ കുറഞ്ഞത് നാലുവര്‍ഷമെങ്കിലും ചികിത്സ വേണ്ടിവരും. ആറുമാസം കൂടുമ്പോള്‍ ഇവര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തണം. ഒരുമാസത്തെ ചികിത്സ നടത്തിയതിനുശേഷം തിരികെ പോകും. ഇങ്ങനെ നാലുമുതല്‍ ആറുവര്‍ഷംവരെ ചികിത്സ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞു.
മൂന്നുമാസം മുമ്പ് ഉക്രൈന് വനിതകളായ ഒലീന, ജൂലിയ എന്നിവര്‍ ആശുപത്രില്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. പാറേമാവ് ആയുര്‍വേദാശുപത്രിയുടെ പെരുമയില്‍ ആകൃഷ്ടരായി റഷ്യ, ഉക്രൈന്, ശ്രീലങ്ക, യുഎസ്എ, യൂറോപ്പ്, മലേഷ്യ ബെല്‍ജിയം, ഫിലിപ്പൈന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും നിരവധിപേര്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."