HOME
DETAILS

മയക്കുമരുന്ന് തടയാന്‍ ഇന്ത്യയുമായി സഊദി ധാരണാ പത്രം ഒപ്പുവയ്ക്കും

  
backup
May 31 2018 | 17:05 PM

5654623213

റിയാദ്: ഇന്ത്യയുമായി മയക്കു മരുന്ന് കേസില്‍ ധാരണാ പത്രം ഒപ്പു വയ്ക്കാന്‍ സഊദി അറേബ്യ ഒരുങ്ങുന്നു. മയക്കു മരുന്ന് വില്‍പ്പന, കടത്ത് എന്നിവയില്‍ ഇന്ത്യയുമായി ധാരണാ പത്രം ഒപ്പു വയ്ക്കുന്നതുനുള്ള നടപടി ആരംഭിക്കുന്നതിനു മന്ത്രിസഭ പച്ചക്കൊടി കാട്ടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് ഇത് സംബന്ധിച്ച് ധാരണയിലെത്താന്‍ സഊദി വിദേശകാര്യ മന്ത്രാലയത്തെ മന്ത്രിസഭ ചുമതലപ്പെടുത്തി. കൂടുതല്‍ ചര്‍ച്ചകള്‍ക്കും ഭേദഗതികള്‍ക്കും ശേഷം സഊദി വിദേശകാര്യ മന്ത്രാലവും ഇന്ത്യയുമായി ഇക്കാര്യത്തില്‍ ഒപ്പു വയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ അല്‍ സലാം രാജ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ലൈംഗിക പീഡന അതിക്രമങ്ങള്‍ തടയാനായി പുതിയ നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. നേരത്തെ സഊദി ഉന്നത സഭയായ ശൂറ കൗണ്‍സില്‍ സമര്‍പ്പിച്ച നിയമ ത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി പാസാക്കുകയായിരുന്നു.

ശൂറ കൗണ്‍സില്‍ അഡൈ്വസറി ബോര്‍ഡ് തിങ്കളാഴ്ച പീഡന വിരുദ്ധ നിയമം അംഗീകരിച്ചിരുന്നു. പീഡന വിരുദ്ധ നിയമ പ്രകാരം കുറ്റാരോപിതര്‍ക്ക് അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷയും 300,000 റിയാല്‍ പിഴയും ലഭിക്കും. ഇസ്ലാമിക നിയമവും ചട്ടങ്ങളും ഉറപ്പുവരുത്തുന്ന രീതിയില്‍ വ്യക്തിത്വത്തിന്റെ സ്വകാര്യത, അന്തസ്സ്, വ്യക്തിപരമായ സ്വാതന്ത്ര്യം എന്നിവയെ സംരക്ഷിക്കുന്നതിനായി ഇരകളെ കുറ്റവിമുക്തരാക്കുകയും കുറ്റവാളികളെ ശിക്ഷിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ശൂറ കൗണ്‍സില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, അന്യ പുരുഷന്മാര്‍ തമ്മില്‍ പരസ്പരം കൈമാറുന്ന ഹൃദയ ചുംബനവും കിസ്സിങ് മെസേജ് സിംബലുകളുമെല്ലാം പുതിയ നിയമനത്തിന് കീഴില്‍ വരുമെന്നാണ് പറയപ്പെടുന്നത്. പീഡന വിരുദ്ധ നിയമ പ്രകാരം അത്തരം മെസേജുകള്‍ നീതീകരിക്കപ്പെടാന്‍ സ്ത്രീയും പുരുഷനും തമ്മില്‍ നിയമപരമായ ബന്ധം വേണം. അല്ലാത്ത പക്ഷം പീഡന വിരുദ്ധ നിയമ പ്രകാരം കുറ്റകരമാണെന്ന് പ്രമുഖ സഊദി ലീഗല്‍ കൗണ്‍സിലര്‍ ഖാലിദ് അല്‍ ബാബത്തീന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതി ജൂണില്‍ ആരംഭിക്കാനിരിക്കെയാണ് പീഡന വിരുദ്ധ ബില്‍ കൊണ്ട് വന്നതെന്നത് ശ്രദ്ധേയമാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  6 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  11 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  41 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago