സമസ്ത പൊതുപരീക്ഷയില്‍ മികച്ച വിജയം
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് പൊതുപരീക്ഷയില്‍ മികച്ച വിജയം കാഴ്ചവച്ച് വിദ്യാര്‍ഥികള്‍. 93.63 ശതമാനമാണ് വിജയശതമാനം. അഞ്ചാം ക്ലാസില്‍ പരീക്ഷക്കിരുന്ന 1,10,300 കുട്ടികളില്‍ 1,00,051 പേര്‍ വിജയിച്ചു. 90.71 ശതമാനം. 159 ടോപ് പ്ലസും 7,293 ഡിസ്റ്റിങ്ഷനും 19,512 ഫസ്റ്റ് ക്ലാസും 8,477 സെക്കന്റ് ക്ലാസും 64,610 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 84,807 കുട്ടികളില്‍ 81,481 പേര്‍ വിജയിച്ചു. വിജയ ശതമാനം 96.08.
891 ടോപ് പ്ലസും 14,627 ഡിസ്റ്റിങ്ഷനും 19,432 ഫസ്റ്റ് ക്ലാസും 12,703 സെക്കന്റ് ക്ലാസും 33,828 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 31,784 കുട്ടികളില്‍ 31,008 പേര്‍ വിജയിച്ചു. 97.56 ശതമാനം. 189 ടോപ് പ്ലസും 3,706 ഡിസ്റ്റിങ്ഷനും 9,914 ഫസ്റ്റ് ക്ലാസും 3,318 സെക്കന്റ് ക്ലാസും 13,881 തേര്‍ഡ് ക്ലാസും ലഭിച്ചു. പ്ലസ്ടുവില്‍ പരീക്ഷക്കിരുന്ന 4,397 കുട്ടികളില്‍ 4,017 പേര്‍ വിജയിച്ചു. 91.36 ശതമാനം. 6 ടോപ് പ്ലസും 169 ഡിസ്റ്റിങ്ഷനും 822 ഫസ്റ്റ് ക്ലാസും 283 സെക്കന്റ് ക്ലാസും 2,737 തേര്‍ഡ്ക്ലാസും ലഭിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 85,994 പേര്‍ വിജയം നേടി. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ 7,259 പേര്‍ വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 749 പേരും വിജയിച്ചു. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം നടത്തിയ മദ്‌റസകളിലെ പൊതുപരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."