HOME
DETAILS
MAL
സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനവും യോഗവും
backup
March 29 2017 | 00:03 AM
തൊടുപുഴ: എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവദ്യമര്‍പ്പിച്ച് തൊടുപുഴയിലും കരിമണ്ണൂരും പ്രകടനവും യോഗവും നടത്തി. തൊടുപുഴയില്‍ ഏരിയ കമ്മിറ്റി ഓഫിസ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി സ്ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗം പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, എരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കരിമണ്ണൂര്‍ ടൗണില്‍ ചേര്‍ന്ന യോഗം ഏരിയ സെക്രട്ടറി എന്‍ സദാനന്ദന് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയെന്നറിയിച്ചാണ് പ്രകടനവും യോഗവും സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."