കൊവിഡ് 19 വൈറസിന്റെ ആദ്യ മൈക്രോസ്കോപ് ചിത്രം പുറത്തുവിട്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍
പൂനെ: കൊവിഡ് 19 വൈറസിന്റെ ആദ്യ ഇലക്ട്രോണ്‍ മൈക്രോസ്കോപ് ചിത്രം പുറത്തുവിട്ട് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പൂനെ ഐ.സി.എം.ആര് എന്‍.വിയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ചിത്രമെടുത്തത്. ട്രാന്സ്മിഷന് ഇലക്ട്രോണ്‍ മൈക്രോസ്കോപ് ഉപയോഗിച്ച് പകര്‍ത്തിയ ചിത്രം ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജനുവരി 30 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ ത്തെ കൊവിഡ് ബാധിതയുടെ തൊണ്ടയില്‍ നിന്നുള്ള സ്രവമെടുത്താണ് പരിശോധന നടത്തിയത്. ചൈനയില്‍ വുഹാനില്‍ മെഡിസിനു പഠിക്കുന്ന മൂന്ന് മലയാളി വിദ്യാര്‍ഥികള്‍ക്കായിരുന്നു ഇന്ത്യയില്‍ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ചത്.
പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ കേരളത്തില്‍ നിന്നുള്ള സാമ്പിളുകളുടെ ജീന്‍ സ്ക്വീസിങില് വുഹാനിലെ വൈറസുമായി 99.98ശതമാനം ചേര്‍ച്ചയുള്ളതായി കണ്ടെത്തിയിരുന്നു. കൊറോണ വൈറസ് കണത്തിന്റെ സാധാരണ വൃത്താകൃതിയില്‍ അവസാനിക്കുന്ന തണ്ട് പോലുള്ള പ്രൊജക്ഷനുകളുടെ സാന്നിധ്യവും ചിത്രത്തില്‍ വ്യക്തമാണ്.
എന്‍.ഐ.വി പൂനെയിലെ ഡെപ്യൂട്ടി ഡയറക്ടറും ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി, പാത്തോളജി മേധാവിയുമായ അറ്റാനു ബസു എന്നിവരടങ്ങിയ സംഘമാണ് 'ട്രാന്സ്മിഷന് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി ഇമേജിംഗ് ഓഫ് സാര്‍സ്-കോവി -2' എന്ന പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."