മുന്‍ ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറിമാര്‍, മുന്‍ ഡി.ജി.പിമാര്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തിന്റെ വിവിധ വികസന പദ്ധതികളെക്കുറിച്ചും നവകേരളം മിഷനുകളെക്കുറിച്ചും ചീഫ് സെക്രട്ടറി പോള്‍ ആന്റണിയും പൊലിസ് നടപ്പാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വിശദീകരിച്ചു.
സിവില്‍ സര്‍വിസും പൊലിസിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ മുന്‍ ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരും നല്‍കി. നിര്‍ദേശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മികച്ച പരിശീലനം നല്‍കേണ്ട ആവശ്യകത യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
സര്‍വിസ് മേഖലക്കാകെ ആവശ്യമായ പരിശീലനം ലഭ്യമാക്കുന്നത് വലിയ മാറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫയല്‍ നീക്കം വേഗത്തിലാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിച്ചുവരികയാണ്. താഴേതലത്തിലെ അഴിമതി നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. പൊലിസ് സ്‌റ്റേഷനുകളിലെ സൗകര്യം വര്‍ധിപ്പിക്കും.
ലോക്കല്‍ സ്‌റ്റേഷനുകളിലെ കേസ് അന്വേഷണവും ക്രമസമാധാന പാലനവും വെവ്വേറെയാക്കുന്നതിന് നടപടി സ്വീകരിക്കും. വാഹന പരിശോധനയില്‍ പാലിക്കേണ്ട മര്യാദ കര്‍ശനമായി നടപ്പാക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി നായര്‍, ജോണ്‍ മത്തായി, പി.ജെ തോമസ്, കെ. ജോസ് സിറിയക്, കെ. ജയകുമാര്‍, നളിനി നെറ്റോ, ഡോ. കെ.എം എബ്രഹാം, മുന്‍ ഡി.ജി.പിമാരായ സി. സുബ്രഹ്മണ്യം, ആര്‍. പദ്മനാഭന്‍, കെ.ജെ ജോസഫ്, പി.കെ ഹോര്‍മിസ് തരകന്‍, രമണ്‍ ശ്രീവാസ്തവ, ജേക്കബ് പുന്നൂസ്, കെ.എസ് ബാലസുബ്രഹ്മണ്യം, ടി.പി സെന്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
അഡിഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ് സെന്തില്‍ എന്നിവരും സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."