HOME
DETAILS
MAL
ചോദ്യപേപ്പര്‍ വിവാദം: പ്രതിപക്ഷ നേതാവ് സത്യഗ്രഹത്തിന്
backup
March 29 2017 | 04:03 AM
തിരുവനന്തപുരം: പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഇന്ന് സത്യഗ്രഹം നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലാണ് സത്യഗ്രഹം ഇരിക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇല്ലെങ്കില്‍ കടുത്ത സമര നടപടികളുമായി മുന്നോട്ടു പോവുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പു നല്കി.
പത്താം ക്ലാസിലെ കണക്ക് ചോദ്യപേപ്പറില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. സ്വകാര്യ ഏജന്‍സി നടത്തിയ മാതൃകാ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേ പടി കടന്നു കൂടിയെന്നായിരുന്നു പരാതി. കൂടാതെ പ്ലസ് വണ്ണിന്റെ ജ്യോഗ്രഫി പരീക്ഷയും വിവാദത്തിലായിരുന്നു. മോഡല്‍ പരീക്ഷയില്‍ ചോദിച്ച 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചതാണ് പരാതിക്കിടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."