തിരുവമ്പാടിയില്‍ ബാങ്ക് വിളിക്കാനെത്തിയയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു
തിരുവമ്പാടി: പാമ്പിഴഞ്ഞപാറ ജുമുഅത്ത് പള്ളിയില്‍ വെള്ളിയാഴ്ച്ച മഗ്രിബ് നിസ്‌ക്കാരത്തിന്റെ ബാങ്ക് വിളിക്കാനെത്തിയയാളെ തിരുവമ്പാടി പൊലിസ് കസ്റ്റഡിയിലെടുത്തു. തിരുവമ്പാടി പാമ്പിഴഞ്ഞപാറ ചെവിടിപ്പാറ സി.എ.എം മൗലവി, വട്ടോളി അബ്ദുല്ല ഫൈസി എന്നിവരെയാണ് തിരുവമ്പാടി പൊലിസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ഇവരെ ഇനി പുറത്തിറങ്ങില്ലെന്ന് എംബോസിഷന്‍ എഴുതിച്ചതിന്ന് ശേഷമാണ് വിട്ടത്.
നിലവില്‍ ബാങ്ക് വിളിക്കും ചുരുങ്ങിയ ജമാഅത്തിനും വിലക്കില്ലാത്ത സമയത്തെ അനാവശ്യ പൊലിസ് നടപടിയില്‍ നാട്ടുകാര്‍ക്കിടയില്‍ പരക്കെ പ്രതിഷേധമുണ്ട്. പൊലിസിലെ ചിലരുടെ പെരുമാറ്റം സേനക്കാകെ ചീത്തപ്പേരുണ്ടാക്കുകയാണ്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം: കെ മുരളീധരന്‍
തിരുവമ്പാടി : കൂടരഞ്ഞി കുളിരാമുട്ടിയില്‍ പളളിയില്‍ ബാങ്ക് വിളിക്കാന്‍ വന്ന യുവാവിനെ തല്ലിച്ചതച്ച പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.മുരളീധരന്‍ എം.പി. നിലവില്‍ ബാങ്ക് വിളി നിരോധിച്ചിട്ടില്ല. നിസ്‌ക്കാര സമയം വിശ്വാസികളെ അറിയിക്കുന്ന ബാങ്ക് വിളി തടഞ്ഞ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം.അദ്ദേഹം പറഞ്ഞു.
ളിക്കാനായി എത്തിയ കൂടരഞ്ഞി കുളിരാമുട്ടി പാതിപറമ്പില്‍ മുഹമ്മദിന്റെ മകന്‍ ശമീറിനെ അകാരണമായും ക്രൂരമായും മര്‍ദിച്ച പൊലസുകാര്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ബന്ധവും സംഘടിതവുമായ പ്രാര്‍ഥനകള്‍ പോലും മാറ്റി വച്ച് വിശ്വാസ സമൂഹം സര്‍ക്കാര്‍ നിര്‍ദേശങ്ങളോടും ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിക്കുമ്പോള്‍ ഇത്തരം മനുഷ്യത്വരഹിത പ്രവൃത്തികള്‍ കോവിഡ് വൈറസ് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയമുഹമ്മദ്.
യുവാവിനെ പള്ളിയില്‍ നിന്നിറക്കി മര്‍ദിച്ച പൊലിസുകാര്‍ക്കെതിരെ നടപടി വേണം യൂത്ത് ലീഗ്
താമരശ്ശേരി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തിരുവമ്പാടി മണ്ഡലത്തിലെ കൂടരഞ്ഞി കുളിരാമുട്ടി ശമീര്‍ എന്ന യുവാവിനെ അംഗശുദ്ധി വരുത്തുന്നതിനിടെ പള്ളിയില്‍ നിന്ന് വിളിച്ചറക്കി കൊണ്ട് വന്ന് ഒരു കാരണവുമില്ലാതെ നാലും അഞ്ചും പൊലിസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് പൊതിരെ തല്ലിയത് നെറികെട്ടതും ആപത്കരവുമായ പൊലിസ് നടപടിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി.മുഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."