HOME
DETAILS

അവലോകന യോഗത്തിനു നേരെ ഇസ്റാഈൽ ആക്രമണം; ലബനാനിൽ  മേയർ കൊല്ലപ്പെട്ടു

  
October 17, 2024 | 3:23 AM

Israeli attack on review meeting Mayor killed in Lebanon

ബെയ്റൂത്ത്: അവലോകനയോഗം നടക്കുന്നതിനിടെ ലബനാനിലെ മുനിസിപ്പൽ ആസ്ഥാനത്തിനു നേരെ ഇസ്റാഈൽ നടത്തിയ ആക്രമണത്തിൽ മേയറും ജീവനക്കാരും കൊല്ലപ്പെട്ടു. ദക്ഷിണ ലബനാനിലെ പ്രധാനനഗരങ്ങളിലൊന്നായ നബാതിയ മേയർ ഡോ. അഹമ്മദ് ഖെയിൽ ഉൾപ്പെടെ എട്ടുപേരാണ് കൊല്ലപ്പെട്ടത്.

അമ്പതു പേർക്കു പരുക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. മുനിസിപ്പൽ ഓഫിസിന് സമീപത്തെ ക്ലിനിക്കും ആക്രമണത്തിൽ തകർന്നു. കൊല്ലപ്പെട്ടവരിൽ രണ്ടു ഡോക്ടർമാരും ഉൾപ്പെടും. മുനിസിപ്പാലിറ്റിയുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകനയോഗത്തെ മനപ്പൂർവം ഇസ്റാഈൽ ലക്ഷ്യംവയ്ക്കുകയായിരുന്നുവെന്ന് ലബനീസ് പ്രധാനമന്ത്രി നജീബ് മീഖാതി പറഞ്ഞു.

ഹിസ്ബുല്ലയുടെ മറവിൽ സയണിസ്റ്റുകൾ സാധാരണക്കാരെയാണ് ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഒരുഡസനോളം ആക്രമണങ്ങളാണ് 24 മണിക്കൂറിനുള്ളിൽ ഇസ്റാഈൽ ബെയ്റൂത്തിലും സമീപപ്രദേശങ്ങളിലും നടത്തിയത്. തലസ്ഥാനമായ ബെയ്റൂത്തിലെ മാർക്കറ്റിലുൾപ്പെടെ ഇസ്റാഈൽ മിസൈൽ വർഷിച്ചു. 32 പേർ കൊല്ലപ്പെട്ടു.

ഇതോടൊപ്പം ഹിസ്ബുല്ലയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണവും ഉണ്ടാകുന്നുണ്ട്. മസ്‌കാഫിൽ ഇസ്റാഈൽ സൈന്യത്തെ ലക്ഷ്യംവച്ച്ഹിസ്ബുല്ലയുടെ റോക്കറ്റുകൾ ആക്രമണം നടത്തി. കർമെയ്ലിലെ കുടിയേറ്റകേന്ദ്രങ്ങൾക്കു നേരെയും ഹിസ്ബുല്ലയുടെ റോക്കറ്റുകൾ പതിച്ചു. നിരവധി റോക്കറ്റുകളാണ് ഹിസ്ബുല്ല ഇസ്റാഈൽ കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് തൊടുത്തുവിട്ടത്.
കഴിഞ്ഞവർഷം ഒക്ടോബർ മുതൽ ലബനാനിൽ ഇസ്റാഈൽ നടത്തിവരുന്ന ആക്രമണങ്ങളിൽ ഇതുവരെ 2350 പേരാണ് കൊല്ലപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  8 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  8 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  8 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  8 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  8 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  8 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  8 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  8 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  8 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  8 days ago