HOME
DETAILS

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം

  
October 16, 2024 | 6:17 PM

Oman Ministry of Commerce warns against fake websites

മസ്കത്ത്:ഒമാനിൽ നിയമപ്രകാരം പ്രവർത്തിക്കുന്ന ചൈനീസ് കമ്പനികളുടെ പേരുകൾ ദുരുപയോഗം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി.ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷനാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ഇത്തരം വ്യാജ വെബ്സൈറ്റുകളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകൾ രാജ്യത്ത് കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ചൈനീസ് കമ്പനികളുമായി ഇടപാടുകൾ നടത്തുന്ന പൗരന്മാരും, പ്രവാസികളും അത്തരം സ്ഥാപനങ്ങളുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ കൂട്ടിച്ചേർത്തു.

ഇത്തരം കമ്പനികൾ ചൈനയിലെ ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള ഔദ്യോഗിക രജിസ്ട്രേഷനോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനായി ഔദ്യോഗിക മാർഗങ്ങൾ ഉപയോഗിക്കണമെന്ന് മന്ത്രാലയംനിർദേശം നൽകിയിട്ടുണ്ട്. ഇതിനായി ‘Tain Yan Chan’ ആപ്പ്, അല്ലെങ്കിൽ http://www.gsxt.gov.cn/ എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താമെന്ന് മന്ത്രാലയം അറിയിച്ചു. ഈ സേവനങ്ങൾ ചൈനീസിൽ മാത്രമാണ് ലഭ്യമെന്നും മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിനായി ഗൂഗിൾ ട്രാൻസലേറ്റ് സേവനം ഉപയോഗിക്കാമെന്നും മന്ത്രാലയം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  2 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  2 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  2 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  2 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  2 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  2 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  2 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  2 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  2 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  2 days ago