അടിച്ചത് മാേദിയെ അധിക്ഷേപിച്ചതിന്, പുതിയ ന്യായീകരണവുമായി ഗെയ്ക്ക് വാദ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിനാണ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചതെന്ന് ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക് വാദ്. സംഭവത്തിന്റെ പേരില്‍ വിമാനക്കമ്പനികള്‍ നിലപാട് ശക്തമാക്കിയതോടെയാണ് എം.പി പുതിയ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസവും എയര്‍ ഇന്ത്യ ഗെയ്ക്ക് വാദിന് ടിക്കറ്റ് നിഷേധിച്ചിരുന്നു. ചൊവ്വാഴ്ച മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കാണ് ടിക്കറ്റ് നിഷേധിച്ചത്. തുടര്‍ന്ന് തീവണ്ടിയിലായിരുന്നു എം.പിയുടെ യാത്ര.
വിലക്കിനെതിരെ കഴിഞ്ഞ ദിവസം ഇരു സഭകളിലും ശിവസേന എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ നിമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നായിരുന്നു വ്യോമയാന മന്ത്രിയുടെ പ്രതികരണം.
ഈ മാസം 22നാണ് സംഭവം. ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതിന് ഗെയ്ക്ക് വാദ് എയര്‍ ഇന്ത്യ ഡപ്യൂട്ടി മാനേജരെ ചെരുപ്പൂരി അടിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."