ദുരിതത്തില്‍ കഴിഞ്ഞിരുന്ന മലയാളി ഹൗസ് ഡ്രൈവര്‍ നാടണഞ്ഞു
ജിദ്ദ: ഹൗസ് ഡ്രൈവര്‍ വിസയിലെത്തി സ്പോണ്സര് ശമ്പളം നല്‍കാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവ് നാടണഞ്ഞു. മലപ്പൂറം പോന്നാനി വെളിയംങ്കോട് മുസ്തഫ(24) യാണ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയത്.
രണ്ട് വര്‍ഷത്തോളമായി ഹൗസ് ഡ്രൈവറായി ജോലിനോക്കാന്‍ തുടങ്ങിയിട്ട്. പലകാരണങ്ങള്‍ പറഞ്ഞ് തുടക്കം മുതലേ ശമ്പളത്തില്‍ നിന്നും കട്ട് ചെയ്യുന്നത് പതിവായിരുന്നു. മുന്ന് മാസത്തോളം ശമ്പളം ലഭിക്കാതെ വന്നതിന് തുടര്‍ ബ്രദേഴ്സ് ക്ലബിന്റെ പ്രസിഡന്റും സി സി ഡബ്ല്യൂ പ്രതിനിധിയുമായ പന്തളം ഷാജിയുടെ സഹായത്തോടെ തായിഫ് ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയല്‍ തനിക്കെതിരെ കേസ് കൊടുത്തതിന് സ്പോണ്സര് യുവാവിനെ ഹൂറൂബ് ആക്കുകയും ചെയ്തു.
തൊഴിലാളിയുടെ ശമ്പളകുടിശ്ശികയും നല്കി ഹുറൂബ് മാറ്റി നാട്ടില്‍ കയറ്റി അയക്കാന്‍ ലേബര്‍ കോടതി വിധിച്ചു. എന്നാല്‍ രണ്ട് മാസം കഴിഞ്ഞിട്ടും സ്പോണ്‍സറുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായില്ല. തുടര്‍ന്ന് ലേബര്‍ കോടതിയില്‍ നിന്നും കേസ് സിവില്‍ കോടതിയിലേക്ക് മാറ്റി. ഗവണ്മെന്റില് നിന്നുള്ള സാഹയങ്ങള്‍ സ്പോണ്സര് മരവിപ്പിച്ചതോടെയാണ് ഹൂറൂബ് മാറ്റി ഫൈനല്‍ എക്സിറ്റ് അടിച്ച പാസ്പോര്‍ട്ട് സ്പോണ്സര് കൈമാറിയത്. ശമ്പളകുടിശ്ശികയില്‍ നിന്നും 1500 റിയാലും നല്കി. വളരെ പ്രയാസം നേരിട്ടാണ് മലയാളി യുവാവ് ഏഴ് മാസത്തോളം കേസുമായി മുന്നോട്ടുപോയത്. ഒടുവില്‍ കോടതിയില്‍ അനുകൂല വിധിനേടിയെടുത്ത സന്തോഷത്തിലാണ് മുസ്തഫ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."