ഹരിയാനയില്‍ ശിവസേന പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ അടപ്പിച്ചത് 500 ഇറച്ചിക്കടകള്‍
ന്യൂഡല്‍ഹി: നവരാത്രി ആഘോഷത്തിന്റെ പേരില്‍ ഹരിയാനനയിലെ ഗുരുഗ്രാമില്‍ ഇറച്ചിക്കടകള്‍ അടപ്പിച്ച് ശിവസേനയുടെ പ്രകോപനം. 500 ല്‍ അധികം കടകളാണ് ശിവസേന പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് അടപ്പിച്ചത്.
ഇറച്ചിക്കടകള്‍ നിര്‍ബന്ധിതമായി അടപ്പിക്കുന്നത് യുപിക്കു പുറമേ മറ്റു സംസ്ഥാനങ്ങളിലേക്കും
വ്യാപിപ്പിക്കുന്നതിന്റെ സൂചനയാണ് ശിവസേനയുടെ നടപടി.
അനധികൃത ഇറച്ചി കടകള്‍ക്കെതിരെയുള്ള നിയമത്തിന്റെ മറപിടിച്ച് അടപ്പിച്ച കടകളില്‍ കെഎഫ്‌സിയുടെ ഔട്ട് ലെറ്റുകളും ഉള്‍പ്പെടുന്നു. മാംസാഹാരം വില്‍ക്കുന്ന ഹോട്ടലുകളും നിര്‍ബന്ധപൂര്‍വം സേന പ്രവര്‍ത്തകര്‍ അടപ്പിക്കുകയാണ്.
നവരാത്രി പ്രമാണിച്ച് ഇറച്ചിക്കടകള്‍ ഏപ്രില്‍ അഞ്ചുവരെ തുറക്കരുതെന്നു കാണിച്ച് കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ കടകളില്‍ നോട്ടിസ് പതിച്ചിരുന്നു.
കടയടപ്പിച്ചവര്‍ക്കെതിരേ പരാതി കിട്ടായാലേ നടപടി എടുക്കു എന്നാണ് പൊലിസിന്റെ നിലപാട്. ഇതുവരെ ആരും പരാതി തന്നില്ലെന്നും എന്നാല്‍ അക്രമമാര്‍ഗത്തിലൂടെ കടകള്‍ അടപ്പിക്കുന്നത് അനുവദിക്കില്ലെന്നും പൊലിസ് പറയുന്നു.
എന്നാല്‍ നൂറുകണക്കിനു ആളുകള്‍ വന്നു കടയടയ്ക്കാന്‍ ബഹളംവയ്ക്കുമ്പോള്‍ തങ്ങള്‍ക്ക് അത് അനുസരിക്കുകയേ നിവൃത്തിയൊള്ളു എന്നാണ് കടയുടമകള്‍ പറയുന്നത്. പൊലിസിന്റെ ഭാഗത്തുനിന്നു തങ്ങള്‍ക്ക് സഹായം ലഭിക്കുന്നില്ലെന്നും കടയുടമകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."